.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കടല്‍ മണല്‍ ഖനനം: ആശങ്കകൾ ദൂരീകരിക്കണം

 
Editorial

കടല്‍ മണല്‍ ഖനനം: ആശങ്കകൾ ദൂരീകരിക്കണം

നിയമപ്രകാരമുള്ള ലേലത്തിലൂടെയാണ് ഖനനത്തിനു കമ്പനികളെ തെരഞ്ഞെടുക്കുന്നത്.

Megha Ramesh Chandran

കേരള തീരത്ത് കടല്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ കേരള സ്റ്റേറ്റ് ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ തീരദേശ ഹര്‍ത്താല്‍ ഇന്നലെ അർധരാത്രി ആരംഭിച്ചുകഴിഞ്ഞു. ഇന്ന് അർധരാത്രി വരെയുള്ള ഹർത്താലിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികൾ നടക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല.

മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ് ലാന്‍ഡിങ് സെന്‍ററുകൾ, മത്സ്യച്ചന്തകൾ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ഹർത്താൽ ബാധിക്കുന്നു. ‌എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു രംഗത്തുണ്ട്. ലത്തീന്‍ സഭ, ധീവര സഭ, വിവിധ ജമാ- അത്തുകൾ, മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകള്‍, ഫിഷ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍, ഐസ് ഫാക്റ്ററി ഉടമകളുടെ സംഘടനകള്‍, ബോട്ടുടമകളുടെ സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയും ഹർത്താലിനുണ്ട്. അതുകൊണ്ടു തന്നെ ഈ ഹർത്താൽ തീരദേശത്തെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്നതാണ്.

കടൽ മണൽ ഖനനം നടത്തുന്നതിൽ ആളുകൾക്കുള്ള ആശങ്ക പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. അവരുടെ സംശയങ്ങൾക്കെല്ലാം തൃപ്തികരമായ മറുപടിയുണ്ടാവണം. വലിയ തോതിലുള്ള ആശങ്കകൾ അവഗണിച്ച് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത് ഉചിതമാവില്ല. നിര്‍മാണ മേഖലയിലെ മണൽക്ഷാമം പരിഹരിക്കുന്നതിന് കടൽ മണൽ ഖനനം വലിയ തോതിൽ ഉപകാരപ്പെടുമെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്.

കടലിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന മണൽ നിർമാണത്തിന് അനുയോജ്യമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ നയത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. അനിയന്ത്രിതമായി പാറ പൊടിച്ച് മണൽക്ഷാമം പരിഹരിക്കുന്നതു സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ കടൽ മണൽ ഖനനത്തിലൂടെയുണ്ടാവുന്നില്ലെന്ന വാദം അവർ ഉയർത്തുന്നു. മണലിൽ അടങ്ങിയിരിക്കുന്ന വിലപിടിപ്പുള്ള ധാതുക്കൾ കണ്ടെത്താനും ഖനനത്തിലൂടെ കഴിയും. ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ അനുമതി നൽകിയതു പ്രകാരമാണ് ഖനനം നടത്തുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഖനനം കടലിലെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഇവർ വാദിക്കുന്നു.

നിയമപ്രകാരമുള്ള ലേലത്തിലൂടെയാണ് ഖനനത്തിനു കമ്പനികളെ തെരഞ്ഞെടുക്കുന്നത്. സാങ്കേതിക പരിജ്ഞാനം അടക്കം യോഗ്യതകളുള്ള കമ്പനികളാണു ലേലത്തിൽ പങ്കെടുക്കുക. കൊല്ലം തീരത്ത് കടൽ മണൽ ഖനനത്തിനുള്ള ദർഘാസുകൾ ക്ഷണിച്ചത് യോഗ്യതകളുള്ള കമ്പനികളിൽ നിന്നാണ്. നിർമാണാവശ്യങ്ങൾക്കു യോജിച്ച 74.5 കോടി ടൺ കടൽ മണൽ നിക്ഷേപം കേരള തീരത്തുണ്ടെന്നാണ് ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയുടെ കണ്ടെത്തൽ. കൊല്ലത്തിനു പുറമേ ആലപ്പുഴ, ചാവക്കാട്, പൊന്നാനി എന്നിവിടങ്ങളിലും നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന കടൽ മണൽ നിക്ഷേപമുണ്ടെന്നാണു പറയുന്നത്.

കൊല്ലത്ത് 242 ചതുരശ്ര കിലോമീറ്ററിൽ ഖനനത്തിനുള്ള ടെൻഡർ നടപടികളാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിനു കാരണമായിരിക്കുന്നതും. മണൽ ഖനനം പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധികൾ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന് കേന്ദ്ര നയത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം അട്ടിമറിക്കുന്ന പദ്ധതിയായി ഇതു മാറുമെന്ന ആശങ്ക കേരളത്തിനു കണ്ടില്ലെന്നു നടിക്കാനാവില്ല.

570 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശമാണു കേരളത്തിനുള്ളത്. ഈ പ്രദേശങ്ങളിലെ ലക്ഷക്കണക്കിനാളുകളുടെ ഉ‍പജീവനമാർഗത്തെ ബാധിക്കുന്ന എന്തും ഒട്ടും നിസാരമായി കാണാനാവില്ല. ഖനനത്തോടെ മത്സ്യസമ്പത്ത് ഇല്ലാതാകുമെന്നതാണു തീരദേശത്തിന്‍റെ ഭീതി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യസമ്പത്തുള്ള മേഖലയാണു കൊല്ലം. അവിടെതന്നെയാണ് ആദ്യം ഖനനത്തിനു തെരഞ്ഞെടുക്കുന്നതും. മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന മേഖലയിലെ മണൽ ഖനനം മത്സ്യസമ്പത്തിനെ ബാധിക്കുമെന്നതിനൊപ്പം ജൈവവൈവിധ്യം ഇല്ലാതാക്കുന്നതിനും ഇടവരുത്തുമത്രേ.

കടലിന്‍റെ അടിത്തട്ട് ഇളക്കിമറിക്കുന്ന ഖനനം തീരത്തെ മണൽത്തിട്ടകളെയും ബാധിക്കുമെന്നും ഭയപ്പെടുന്നവരുണ്ട്. കടലാക്രമണം രൂക്ഷമാകുന്നതടക്കം പ്രശ്നങ്ങൾ ഇതു സൃഷ്ടിക്കാം. പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയാണ് കേന്ദ്ര സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നു വിമർശകർ കുറ്റപ്പെടുത്തുന്നു.

കേരളത്തിന്‍റെ നിലനിൽപ്പിനെപ്പോലും ബാധിക്കുന്നതാണ് കടൽ മണൽ ഖനനം എന്ന ചില നിരീക്ഷണങ്ങളും പദ്ധതിയെ എതിർക്കുന്നവർ മുന്നോട്ടുവയ്ക്കുന്നു. കടൽ മണൽ ഖനനത്തിന്‍റെ മറവിൽ വിലപിടിപ്പുള്ള ധാതുക്കൾ വൻതോതിൽ കടത്താൻ ലക്ഷ്യമിടുന്നുവെന്നും ആരോപിക്കുന്നവരുണ്ട്.

എന്തായാലും മത്സ്യത്തൊഴിലാളികളുടെയും തീരദേശത്തിന്‍റെയും ആശങ്കകൾ അവഗണിച്ചുകൊണ്ട് കേന്ദ്ര സർക്കാരിനു മുന്നോട്ടുപോകാനാവില്ല. മത്സ്യസമ്പത്ത്, ആവാസ വ്യവസ്ഥ, പരിസ്ഥിതി എന്നിവ സംബന്ധിച്ച് ഉയർന്നിട്ടുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു.

ട്രംപ് സമ്മതിച്ചു; 7 വർഷത്തിന് ശേഷം എൽപിജിയുമായി ഇറാൻ കപ്പൻ ഇന്ത്യയിലേക്ക്!

വീണ്ടും യൂ ടേൺ അടിച്ച് എയർ ഇന്ത്യ, ഏഴ് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറങ്ങി ലണ്ടൻ വിമാനം

വോട്ട് ചോദിച്ചെത്തിയ അബിൻ വർക്കിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി പരാതി

''യുവരാജിനൊപ്പമെത്താൻ അഭിഷേകിന് അടുത്ത ജന്മം വേണ്ടി വരും, എല്ലാ പന്തും സിക്സ് അടിക്കാൻ പറ്റില്ല'': യോഗ്‌രാജ് സിങ്

ആശങ്കയുടെ മുൾമുനയിൽ; കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരേ ആക്രമണം