കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍റോ നാനോ ടെക്നോളജിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ അന്‍പതു പേര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിദേശത്ത് ഇന്‍റോണ്‍ഷിപ്പ് ലഭിച്ചു.
നാനോ സയന്‍സില്‍ സ്പെഷ്യലൈസേഷനുള്ള എംഎസ്സി ഫിസിക്സ്, എംഎസി കെമിസ്ട്രി, എംടെക്, കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നു നടത്തുന്ന ജോയി ന്‍റ് എംഎസ്സി ഫിസിക്സ്, കെമിസ്ട്രി പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികളാണ് പ്രശസ്തമായ വിദേശ സ്ഥാപനങ്ങളില്‍ ഇന്‍റേണ്‍ഷിപ്പ് കരസ്ഥമാക്കിയത്.
അമെരിക്ക, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, കാനഡ, ദക്ഷിണാഫ്രിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വിഖ്യാത ഗവേഷണ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുംബൈയിലെ ഭാഭ ആണവ ഗവേഷണ കേന്ദ്രം, വിവിധ ഐഐടികള്‍, ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ പ്ലേസ്മെ ന്‍റ് ലഭിച്ചവരുമുണ്ട്.
നാനോ ടെക്നോളജി മേഖലയിലെ നൂതന പ്രോജക്ടുകളുടെ ഭാഗമാകുന്ന വിദ്യാര്‍ഥികള്‍ക്ക് നിരവധി ഫെലോഷിപ്പുകളും സംയുക്ത പ്രസിദ്ധീകരണങ്ങള്‍ക്കുള്ള അവസരവും ലഭിക്കുന്നുണ്ട്. മുന്‍ ബാച്ചുകളിലെ വിദ്യാര്‍ഥികളില്‍ പലര്‍ക്കും വിദേശ ഇന്‍റേണ്‍ഷിപ്പുകളുടെ തുടര്‍ച്ചയായി അവിടെ തന്നെ പിഎച്ച്ഡിക്ക് അവസരവും ജോലിയും ലഭിച്ചു.
പി.ജി പ്രോഗ്രാമുകളുടെ 2025 ബാച്ചില്‍ പ്രവേശനത്തിന് മെയ് 31വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ വെബ്-സൈറ്റില്‍ (https://nnsst.mgu.ac.in)
ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെ ന്‍റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആ ന്‍റ് എക്സ്റ്റന്‍ഷന്‍, തൃശൂര്‍ ദയ ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ ( പ്രീ ഹോസ്പിറ്റല്‍ മെഡിക്കല്‍ എമര്‍ജന്‍സി കെയര്‍: ഹാന്‍ഡ്‌സ് ഓണ്‍ ട്രെയിനിംഗ് പ്രോഗ്രാം) പ്രവേശനം നേടാം.
പ്ലസ് ടൂ അല്ലെങ്കില്‍ പ്രീഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. ഞായറാഴ്ച്ചകളില്‍ സര്‍വകലാശാലയിലാണ് ക്ലാസ് നടക്കുക. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും കോഴ്സ് ഫീസുമായി ജൂണ്‍ അഞ്ചിന് വകുപ്പില്‍ എത്തണം. ഫോണ്‍- 0481-2733399, 08301000560.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്സി മൈക്രോബയോളജി, എംഎസ്സി ഫിസിക്‌സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെ ന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ഒന്‍പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബിസിഎ, ബിഎസ്സി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 ട്രിപ്പിള്‍ മെയിന്‍ സിബിസിഎസ് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെ ന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ് മാര്‍ച്ച് 2025) സോഫ്റ്റ് വെയര്‍ ലാബ് -4 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പത്, പത്ത് തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
നാലാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെ ന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മാര്‍ച്ച് 2025) ബിഎ മ്യൂസിക്ക് വോക്കല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പത്, പത്ത് തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ തീയതി
നാലു മുതല്‍ ആറു വരെ സെമസ്റ്ററുകള്‍ ബിഎച്ച്എം (പഴയ സ്‌കീം-2016 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2013 മുതല്‍ 2015 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജൂണ്‍ 16 മുതല്‍ നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെ എല്‍എല്‍ബി(ബിഎ ക്രിമിനോളജി),പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി (ഓണേഴ്സ് 2011 അഡ്മിഷന്‍), ത്രിവത്സര എല്‍എല്‍ബി (സെമസ്റ്റര്‍ 2000-2014 അഡ്മിഷന്‍), പഞ്ചവത്സര എല്‍എല്‍ബി(സെമസ്റ്റര്‍ 2000-2010 അഡ്മിഷന്‍) പരീക്ഷകളുടെ അവസാന മെഴ്സി ചാന്‍സ്, അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ് പരീക്ഷകള്‍ ജൂണ്‍ 20 മുതല്‍ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2024 അഡ്മിഷന്‍ റഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2019 അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജൂണ്‍ രണ്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂണ്‍ മൂന്നു വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂണ്‍ നാലു വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ എംഎ, എംഎസി, എംകോം, എംസിജെ, എംഎസ്ഡബ്ല്യൂ, എംടിഎ, എംടിടിഎം, എംഎച്ച്എം, എംഎംഎച്ച് (സിഎസ്എസ് 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 രണ്ടാം മെഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജൂണ്‍ 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂണ്‍ 18 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂണ്‍ 19 വരെയും അപേക്ഷ സ്വീകരിക്കും.