ജേണലിസം സായാഹ്ന കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു representative image
Education

ജേണലിസം സായാഹ്ന കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഭാരതീയ വിദ്യാഭവന്‍റെ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ മുംബൈയുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ നടക്കുന്ന ബിരുദാനന്തര ജേണലിസം ഡിപ്ലോമ കോഴ്സ് 2024 -25 സായാഹ്ന കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള ഒരു വർഷത്തെ ഈ കോഴ്സിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് മിനിമം യോഗ്യത. ഉയർന്ന പ്രായപരിധി ഇല്ല. കൊവിഡ് കാലത്ത് ഓൺലൈൻ ആക്കിയ ഈ കോഴ്സ് ഈ വർഷം കൂടി ഓൺലൈൻ ആയി തുടരും.

മാധ്യമ പ്രവർത്തനത്തിന്‍റെ എല്ലാ തലങ്ങളും ഉൾപ്പെടുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ്. പഠനത്തിന്‍റെ ഭാഗമായി പ്രവൃത്തിപരിചയ വർക്ക്‌ഷോപ്പുകളും പ്ലേസ്‌മെന്‍റ് സഹായവും നൽകും. ക്ലാസുകൾ ഓഗസ്റ്റ് 17ന് ആരംഭിക്കും. വിവരങ്ങൾക്ക് 9946333000/ 0471-3593235 എന്ന നമ്പരിൽ ബന്ധപ്പെടാം.

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍

കേരളത്തിന് ഇനി സ്വന്തം വനിതാ ക്രിക്കറ്റ് ലീഗ്

രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കാര്‍ഗോ നവിമുംബൈയില്‍

ക്യാനഡയുടെ കുറ്റസമ്മതം: ഖാലിസ്ഥാനികൾക്ക് പണമൊഴുകുന്നു