Education

പാരലല്‍ കോളെജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

അംഗീകൃത പാരലല്‍ കോളെജുകളില്‍ ഹയര്‍സെക്കന്‍ഡറി/ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/മറ്റര്‍ഹ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ , ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ , സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിരുന്നെങ്കിലും പ്രവേശനം ലഭിച്ചില്ലെന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട നോഡല്‍ സ്‌കൂള്‍ / സ്ഥാപനമേധാവിയില്‍ നിന്ന് വാങ്ങി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ആവശ്യപ്പെട്ട ഗ്രൂപ്പ്/സബ്ജക്റ്റ് ലഭിക്കാത്തതുമൂലം പാരലല്‍ കോളെജില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ അക്കാര്യം രേഖപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ /എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സേ പരീക്ഷ പാസായവര്‍ക്കും ഇത് ബാധകമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിനോടൊപ്പം ജാതി, നേറ്റിവിറ്റി, വരുമാനം, ആധാര്‍ , ബാങ്ക് പാസ് ബുക്കിന്‍റെ പകര്‍പ്പ്, ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സിനുള്ള അടിസ്ഥാന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. പാരലല്‍ കോളെജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസര്‍ക്ക് പാരലല്‍ കോളെജ് മേധാവി മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. പുതുക്കല്‍ അപേക്ഷകള്‍ക്ക് മുന്‍വര്‍ഷം ആനുകൂല്യം അനുവദിച്ച ഉത്തരവ് നമ്പറും തീയതിയും നിശ്ചിത കോളത്തില്‍ രേഖപ്പെടുത്തണം. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയതിന്‍റെ ഹാള്‍ ടിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കുകയും വേണം.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന്‍റെ കിഴില്‍ രജിസ്റ്റര്‍ ചെയ്യുകയും വിവിധ പാരലല്‍ കോളെജുകളില്‍ ചേര്‍ന്ന് പഠിച്ചുകൊണ്ടിരിക്കുന്നതുമായ വിദ്യാര്‍ഥികള്‍ വിദൂര വിദ്യാഭ്യാസത്തില്‍ നിന്നുള്ള യാതൊരു വിധ വിദ്യാഭ്യാസ ആനുകൂല്യവും അപേക്ഷിക്കുന്ന വര്‍ഷം കൈപ്പറ്റിയിട്ടില്ല എന്ന കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന്‍റെ ഒരു സാക്ഷ്യപ്രതം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ നമ്പറില്ലാത്ത സ്ഥാപനത്തിലെ അപേക്ഷകള്‍പരിഗണിക്കില്ല. അപേക്ഷാ ഫോറത്തിന്‍റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നോ, ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം. ബന്ധപ്പെട്ട ഓഫീസുകളില്‍ മാര്‍ച്ച് 10 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം.

5-0: ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിനെ തൂത്തുവാരി

ഹരിയാനയിൽ അനിശ്ചിതത്വം തുടരുന്നു

ബാബറി പൂട്ട് പച്ചനുണ; കോടതി വിധി മാനിക്കും: പ്രിയങ്ക

ഭൂമി തരംമാറ്റം: തട്ടിപ്പിനു പിന്നിൽ വിരമിച്ച ഉദ്യോഗസ്ഥരും

വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരൻ ആത്മഹത്യക്കു ശ്രമിച്ചു