B Tech Lateral Entry Course First Phase Allotment Published 
Education

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്: ആദ്യഘട്ട അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു

ആദ്യഘട്ടത്തിൽ അലോട്ട്‌മെന്‍റ് ലഭിക്കുന്നവർ ജൂലൈ 20 നു 5 മണിക്ക് മുമ്പ് ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കണം

Reena Varghese

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളെജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്‍റെ ആദ്യഘട്ട അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്‍റ് ലഭിക്കുന്നവർ ജൂലൈ 20നു 5 മണിക്ക് മുമ്പ് ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കണം.

ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു തുടർന്നുള്ള അലോട്ട്‌മെന്‍റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്‍റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റെഗുലർ അലോട്ട്‌മെന്‍റുകളിൽ പരിഗണിക്കില്ല. ടോക്കൺ ഫീസ് അടച്ചവർ കോളെജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല. കോളെജുകളിലെ സീറ്റ് ഒഴിവു സംബന്ധിച്ചുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?