കളമശേരി: കൊച്ചി സർവകലാശാലയിൽ കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജീനിയറിങ് ഒഴികെയുള്ള ഡിപ്പാർട്ട്‌മെന്‍റുകളിൽ വെള്ളിയാഴ്ചത്തെ ക്ലാസ് ഓൺലൈനായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഐശ്വര്യ വനിതാ ഹോസ്റ്റലിൽ രണ്ടു വിദ്യാർഥികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഒരു ദിവസത്തെ ക്ലാസ് ഓൺലൈനാക്കിയത്.
വിവിധ ഹോസ്റ്റലുകളിലായി നിരവധി പേർക്ക് പനി ബാധിച്ചതായും അധികൃതർ പറഞ്ഞു. വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലെ ഏക പ്രവൃത്തി ദിവസമാണ് വെള്ളിയാഴ്ച. തിങ്കളാഴ്ച മുതൽ പതിവുപോലെ ക്ലാസ് നടക്കുമെന്ന് രജിസ്ട്രാർ ഡോ. എ.യു. അരുൺ പറഞ്ഞു.