Education

സൗജന്യ കോഴ്സ്

എസ്‌.എസ്‌.എല്‍. സി യോഗ്യതയുള്ള 38 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം

MV Desk

നാഷണല്‍ എംപ്ലോയ്മെന്‍റ്‌ സർവീസ് (കേരള) വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ്‌ കം ഗൈഡന്‍സ്‌ സെന്റര്‍ ഫൊർ  എസ്‌.സി/എസ്‌.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി /ടൈപ്പ്‌ റൈറ്റിംഗ്‌/ കമ്പ്യൂട്ടര്‍ വേർഡ് പ്രൊസസിങ് കോഴ്സിലേക്ക്‌  സീറ്റ്  ഒഴിവ്.

എസ്‌.എസ്‌.എല്‍. സി യോഗ്യതയുള്ള 38 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. താല്പര്യമുള്ളവർ ഓഫീസില്‍ ഹാജരായി നേരിട്ട്‌ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ എട്ട്. അപേക്ഷകർക്ക് എംപ്ലോയ്‌മെന്‍റ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2376179

ശക്തമായ മഴ; പ്രളയ സാധ്യതാ മുന്നറിയിപ്പ്

''പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുന്നണിയിൽ തർക്കമില്ല, പ്രശ്നങ്ങൾ പരിഹരിക്കും": എം.വി. ഗോവിന്ദൻ

മുന്നണി മര‍്യാദകൾ സിപിഎം ലംഘിച്ചു; ഡി. രാജയ്ക്ക് കത്തയച്ച് ബിനോയ് വിശ്വം

"വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്നത് തിരുത്തപ്പെടണം, കീഴടങ്ങൽ മരണമാണ്''; എസ്എഫ്ഐ ജില്ലാ സെക്രട്ടറി

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 2 പേർ അറസ്റ്റിൽ