Education

ഇഗ്നോ പ്രവേശനം

പ്രവേശനത്തിനുളള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. https://ignouadmission.samarth.edu.in/ / https://onlinerr.ignou.ac.in/ എന്നിവയാണ് ലിങ്കുകൾ

MV Desk

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായിൽ ആരംഭിക്കുന്ന അക്കാദമിക് സെക്ഷനിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനം (ഫ്രഷ്/റീ-റെജിസ്ട്രേഷൻ) ആരംഭിച്ചു.  ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30.

എം ബി എ, റൂറൽ ഡെവലപ്മെന്‍റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളെജി, അഡൾട്ട് എജുക്കേഷൻ, ഡെവലപ്മെന്‍റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജുക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്‍റ്, കൗൺസില്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്‍റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.

പ്രവേശനത്തിനുളള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.  https://ignouadmission.samarth.edu.in/ / https://onlinerr.ignou.ac.in/ എന്നിവയാണ് ലിങ്കുകൾ.  ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജൂലൈ 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ അവരുടെ യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകൾ ഉണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ് അവ നീക്കം ചെയ്യേണ്ടതുമാണ്.

വിശദവിവരങ്ങൾക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം – 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം.  ഫോൺ: 0471 – 2344113/2344120/9447044132.  ഇമെയിൽ: rctrivandrum@ignou.ac.in.

കന്നിയങ്കത്തിൽ ജോർദാന് തോൽവി; കടന്നുകൂടി ഓസ്ട്രിയ

പിഎം ശ്രീ പദ്ധതി പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതി; തുടർനടപടി റിപ്പോർട്ടിന് ശേഷം

മാസപ്പടിക്കേസിൽ ഇഡിക്ക് മുന്നിൽ ഹാജരായി വീണ വിജയൻ

ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനടുത്ത് പുലിയിറങ്ങി | Video

'വീട്ടിൽ പോയി ചോദിക്ക്' എന്ന പരാമർശം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി; പിണറായി വിജയനെതിരേ രൂക്ഷ വിമർശനം