കീം 2024 
Education

കീം 2024 യോഗ്യതാ പരീക്ഷ: മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

വെബ്സൈറ്റിലെ ‘KEAM 2024 – Candidate Portal’ എന്ന ലിങ്കിലൂടെ വിദ്യാർഥികൾക്ക് മാർക്ക് / നാറ്റാ സ്കോർ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

Reena Varghese

കീം 2024 യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും പരിശോധിക്കാനായി വ്യാഴാഴ്ച (08-08-24) രാത്രി 11.59 വരെ അവസരം. 2024 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

വെബ്സൈറ്റിലെ ‘KEAM 2024 – Candidate Portal’ എന്ന ലിങ്കിലൂടെ വിദ്യാർഥികൾക്ക് മാർക്ക് / നാറ്റാ സ്കോർ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും