കീം 2024 
Education

കീം– 2024 പ്രത്യേക സംവരണം

അപേക്ഷകൾ ഓഗസ്റ്റ് 13 നു മുമ്പ്

സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളെജുകളിലെ നിശ്ചിത ശതമാനം കമ്മ്യൂണിറ്റി/ രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേയ്ക്കും സംസ്ഥാനത്തെ കോ-ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എജ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുളള സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനീയറിങ് കോളെജുകളിലെ കോഴ്‌സുകളിൽ അലോട്ട്‌മെന്‍റ്. സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഒഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുളള സഹകരണ സൊസൈറ്റികൾ/ ബാങ്കുകൾ/ മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും, ഡയറക്റ്റർ ബോർഡ് അംഗങ്ങളുടെയും മക്കൾക്കായി നീക്കി വച്ചിട്ടുള്ള 5 ശതമാനം സീറ്റുകളിലേയ്ക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും യോഗ്യരായ വിദ്യാർഥികളെ കേന്ദ്രീകൃത അലോട്ട്‌മെന്‍റ് പ്രക്രിയയിലൂടെ പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട് ചെയ്യും.

കമ്മ്യൂണിറ്റി/ രജിസ്റ്റേർഡ് സൊസൈറ്റി/ രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ടാ സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2024 Candidate Portal’ എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Community Quota Proforma’ എന്ന മെനു ക്ലിക്ക് ചെയ്ത് കോളെജ് സെലക്ട് ചെയ്യുമ്പോൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിന്‍റൗട്ട് എടുത്ത് ഒപ്പിട്ടശേഷം, ആവശ്യമായ രേഖകൾ സഹിതം ഓഗസ്റ്റ് 13 വൈകിട്ട് 4 മണിക്ക് മുമ്പായി അതത് കോളെജ് അധികൃതരുടെ മുമ്പാകെ ഹാജരാകേണ്ടതാണ്.

കോളെജുകളുടെ തരം തിരിച്ചുള്ള ലിസ്റ്റ്, വിശദ വിവരങ്ങൾ എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

ഉപരാഷ്‌ട്രപതി കൊച്ചിയിൽ; കേരള സന്ദർശനം രണ്ടു ദിവസം | Video

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം