Education

കിക്മ എം.ബി.എ അഭിമുഖം

അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും എം.ബി.എ. എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്‍റെ നെയ്യാർഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനെജ്മെന്‍റിൽ (കിക്മ) 2023-25 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ്  12 രാവിലെ 10 മുതൽ 12 വരെ ഇന്‍റർവ്യൂ നടത്തും. കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സർക്കാർ  യൂണിവേഴ്‌സിറ്റി  നിബന്ധനകൾക്ക്   വിധേയമായി  ഫീസ് ആനുകൂല്യവും ലഭിക്കും.

അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും എം.ബി.എ. എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: www.kicma.ac.in, 8547618290.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ