കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയും യൂ. കെയിലെ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും (ഐഎസ്ഡിസി), ഡേറ്റ സയന്‍സ്,ഡേറ്റ അനലിറ്റിക്സ് മേഖലകളില്‍ സഹകരണത്തിനായി ധാരണാപത്രത്തില്‍ ഒപ്പ് വച്ചു. ഇതോടെ ഡേറ്റ അനലിറ്റിക്സ് മേഖലയിലെ പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സിന്റെ (ഐഒഎ) ആഗോള അക്രഡിറ്റേഷനുള്ള കോഴ്സുകള്‍ നടത്തുന്നതിനും അന്തര്‍ദേശീയ തലത്തിലുള്ള ഗവേഷണത്തിനും പ്ലേസ്മെന്റിനും എംജി സർവകലാശാലയ്ക്ക് സാധിക്കും.
ഡേറ്റ സയന്‍സിലേയും അനലിറ്റിക്സിലെയും ഓഫറുകള്‍ അപ്ഗ്രേഡ് ചെയ്ത് കോഴ്സുകള്‍ പരിഷ്കരിച്ചു മികച്ച തൊഴില്‍ സാധ്യതകള്‍ കൈവരിക്കുവാന്‍ വിദ്യാർഥികളെ പ്രപ്തരാക്കുവാന്‍ ഇത് സഹായിക്കും. കൂടാതെ ഐഒഎ യുടെ അംഗങ്ങള്‍ ആകുന്നതിന് വിദ്യാർഥികള്‍ യോഗ്യരാകും. ഡേറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ് ഗ്ലോബല്‍ പ്രൊഫഷണല്‍ സ്ഥാപനമാണ് ഐഒഎ
മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സി. ടി അരവിന്ദകുമാറും, ഐഎസ്ഡിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ തെരേസ ജേക്കബ്സും സന്നിഹിതരായിരുന്ന ചടങ്ങില്‍ സർവകലാശാലയെ പ്രതിനിധീകരിച്ച് രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ഐഎസ്ഡിസി ബാംഗ്ലൂര്‍ മേധാവി മിസ്. ജിഷ രാജും ധാരണപത്രത്തില്‍ ഒപ്പ് വച്ചു.
സിന്റിക്കേറ്റ് അംഗങ്ങളായ പ്രൊ. ബീന മാത്യൂ, ഡോ. ജോജി അലക്സ്, ഡോ. സുജ ടി.വി., ഡോ. സുമേഷ് എസ്., ഡോ. ബാബു മൈക്കിള്‍, ഡേറ്റ അനലിറ്റിക്സ് വകുപ്പ് തലവന്‍ ഡോ. കെ.കെ. ജോസ്, ഡോ. ആന്‍സി ജോസഫ്, പ്രൊഫ. ടോമി തോമസ്, ജി.ബി. ജോസഫ്, അര്ജുന് രാജ്, ശരത് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.