Education

പുതിയ അധ്യയനവര്‍ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരുക്കം 2023 സംഘടിപ്പിച്ചു

ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഗുണമേന്മയും കാര്യക്ഷമതയുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരുക്കം 2023 – 24 സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച് .എസ്. എസ് ജൂബിലി ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ കലക്റ്റര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന അടിസ്ഥാന യൂണിറ്റ് വിദ്യാലയമാണെന്ന് ജില്ലാ കലക്റ്റര്‍ ഡോ. രേണു രാജ് പറഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയില്‍ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലും വിദ്യാർഥികള്‍ അഭിനന്ദാര്‍ഹമായ വിജയമാണ് നേടിയെതെന്നും കലക്റ്റര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.

കഴിഞ്ഞവര്‍ഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഓടപ്പളം ഗവ. ഹൈസ്‌കൂളിനെയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിദ്യാലയങ്ങളെയും അനുമോദിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഔദ്യോഗിക സേവനത്തില്‍ നിന്നും വിരമിക്കുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള യാത്രയയപ്പും നടന്നു. വിദ്യാഭ്യാസ ഉപ ഡയറക്റ്റര്‍ കെ. ശശിപ്രഭ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ ബാലഗംഗാധരന്‍, സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബ്രഹാം, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി. മോഹനന്‍ , ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. മുഹമ്മദലി എന്നീ ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രയപ്പാണ് നടന്നത്.

വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, സമഗ്ര ശിക്ഷ ഡി. പി. സി വി.അനില്‍കുമാര്‍ , ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍ , ഡയറ്റ് സീനിയര്‍ ലക്ച്ചര്‍ സജി എം.ഒ തുടങ്ങിയവര്‍ സംസാരിച്ചു. വകുപ്പ് ജീവനക്കാര്‍ , പ്രധാന അധ്യാപകര്‍ , വിദ്യാര്‍ഥികള്‍ , രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

താനൂർ കസ്റ്റഡി മരണം: 4 പൊലീസുകാർ അറസ്റ്റിൽ

സ്ത്രീത്വത്തെ അപമാനിച്ചു: ചോദ്യം ചെയ്യലിന് ഹാജരാകാൻ ദല്ലാൾ നന്ദകുമാറിന് നോട്ടീസ്

''എംഎല്‍എ ബസില്‍ കയറി മോശമായ ഭാഷയില്‍ സംസാരിക്കുകയോ യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ല'', മൊഴി നൽകി കണ്ടക്‌ടർ

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 80 രൂപ ഉയര്‍ന്നു

പ്രധാനമന്ത്രി നാളെ അയോധ്യയിൽ; 14ന് വാരാണസിയിൽ പത്രിക നൽകും