കിലയിൽ തത്സമയ പ്രവേശനം 
Education

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം

സർവീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം.

Reena Varghese

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്‍റെ (കില) കീഴിൽ തളിപ്പറമ്പ് ക്യാംപസിൽ ഇന്‍റർനാഷണൽ സെന്‍റർ ഫൊർ ലീഡർഷിപ്പ് സ്റ്റഡീസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) 2024-25 അധ്യയന വർഷത്തിലെ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എംഎ സോഷ്യൽ എന്‍റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്‍റ്, എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്‍റ്, എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് (റഗുലർ) എന്നിവയിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 9 മുതൽ 13 വരെ തത്സമയ പ്രവേശനം നടത്തും.

ഏതെങ്കിലും വിഷയത്തിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമുള്ളവർക്കു അപേക്ഷിക്കാം. പ്രായപരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 0460 2200904, 9895094110, 9061831907.

സൗദിയിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം; റാസ് തനുര റിഫൈനറി അടച്ചു പൂട്ടി

"ആചാരം സംരക്ഷിക്കപ്പെടണം"; ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി ദേവസ്വം ബോർഡ്

രാവിലെ കുറഞ്ഞ സ്വർണ വിലയിൽ ഉച്ചയോടെ വർധന

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്; പാലക്കാട് രമേശ് പിഷാരടി മത്സരിക്കും

വിവാഹമോചന ഹർജി: പ്രവർത്തകർ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കണം, പ്രതിരോധ ശ്രമങ്ങൾ വേണ്ടെന്ന് ടിവികെ