Education news 
Education

പോളിടെക്‌നിക് പ്രവേശനം

വിശദവിവരത്തിന് വെബ്‌സൈറ്റ്: www.polyadmission.org

MV Desk

കോട്ടയം: 2023 - 24 അധ്യയന വർഷത്തിലെ പോളിടെക്‌നിക് പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 8ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകരും നിലവിൽ അപേക്ഷ സമർപ്പിക്കാത്തവരും അന്നേ ദിവസം രാവിലെ 9നും 11നുമിടയിൽ കോളെജിൽ എത്തി അപേക്ഷ സമർപ്പിക്കണം.

പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീ പേയ്‌മെന്‍റ് ഓൺലൈൻ ആയതിനാൽ 3995 രൂപ ബാലൻസ് ഉള്ള എ.ടി.എം കാർഡ്, പി.ടി.എ ഫണ്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.polyadmission.org

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം