Reliance foundation scholarship 
Education

റിലയൻസ് ഫൗണ്ടേഷൻ ബിരുദാനന്തര സ്കോളർഷിപ്പിന് അപേക്ഷിക്കാം

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 17. കൂടുതൽ വിവരങ്ങൾക്ക്, reliancefoundation.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

MV Desk

കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ ബിരുദാനന്തര സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഒമ്പത് പഠന മേഖലകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ഡിജിറ്റൽ, റിന്യൂവബിൾ ആൻഡ് ന്യൂ എനർജി, ബയോടെക്നോളജി എന്നിവയുൾപ്പെടെയുള്ള സാങ്കേതിക മേഖലകളിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ബിരുദാനന്തര സ്കോളർഷിപ്പ്, ഈ മേഖലകളിലെ വികസനത്തിനായി ഭാവി നേതാക്കളെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു.

സ്‌കോളർഷിപ്പിനു തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 100 വിദ്യാർഥികൾക്ക് വിദഗ്‌ധരുമായുള്ള ആശയവിനിമയം, മേഖലയുമായുള്ള പരിചയം, സന്നദ്ധപ്രവർത്തന അവസരങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസന പരിപാടിയ്‌ക്കൊപ്പം മുഴുവൻ പഠന കാലയളവിലേക്ക് ആറ് ലക്ഷം രൂപ വരെ ഗ്രാന്‍റ് നൽകും.

അപേക്ഷാ മൂല്യനിർണയം, അഭിരുചി പരീക്ഷ, പ്രമുഖ വിദഗ്ധരുമായുള്ള അഭിമുഖം എന്നിവ ഉൾപ്പെടുന്ന പ്രക്രിയയ്ക്ക് ശേഷമാണ് സ്കോളർമാരെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 17. കൂടുതൽ വിവരങ്ങൾക്ക്, reliancefoundation.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്