പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ  
Education

പോളി ടെക്നിക് പ്രവേശനത്തിന് സ്പോട് അഡ്മിഷൻ

അവസാന തിയതി ഓഗസ്റ്റ് 13

എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഫൊർ വുമൺ കോളെജിൽ പോളി ടെക്നിക് പ്രവേശനത്തിന് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.

ഓഗസ്റ്റ് 13 ന് 4 മണിക്ക് മുൻപ് പ്രവർത്തി ദിവസങ്ങളിൽ കോളെജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. അസൽ സർട്ടിഫിക്കറ്റുകളും (എസ്.എസ്.എൽ.സി / ടിഎച്ച്എസ്എൽസി / സിബിഎസ്ഇ / ഐസിഎസ്ഇ സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോൺടാക്റ്റ് സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ക്രീമീലയർ സർട്ടിഫിക്കറ്റ്, ആധാറിന്‍റെ പകർപ്പ്) ആവശ്യമായ ഫീസ് (ഓൺലൈൻ) എന്നിവ സഹിതം കോളെജിലെത്തണം. എസ്.സി, എസ്.ടി, ഒ.ഇ.സി എന്നിവർക്ക് അർഹമായ ഫീസിളവ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 9142022415, 9895983656, 9995595456, 9497000337, 9496416041.

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു

പ്രധാനമന്ത്രിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ