Representative image for telephone councelling 
Education

പരീക്ഷപ്പേടി മാറ്റാൻ 'വി-ഹെൽപ്പ്' റെഡി

വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാം. പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും സേവനം ലഭ്യമാകും.

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദങ്ങൾ ലഘൂകരിക്കാൻ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഹയർ സെക്കൻഡറി വിഭാഗം, വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു.

സേവനം ലഭ്യമായിത്തുടങ്ങി. വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസിലിങ് സഹായം ലഭ്യമാകും. ബംഗളുരു നിംഹാൻസിൽ നിന്നു പരീശീലനം ലഭിച്ച സൗഹൃദ കോഓർഡിനേറ്റർമാരാണ് കൗൺസിലിങ്ങിന് നേതൃത്വം നൽകുന്നത്.

വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാം. പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും സേവനം ലഭ്യമാകും.

എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സൗഹൃദ കോഓർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിങ് ഒരുക്കി. സ്‌കൂൾ തലത്തിൽ എല്ലാ പൊതു പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്‍റ് കൗൺസിലിങ് സെല്ലിന്‍റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു