തേജസ്വിനി കോലാപുരി

 
Entertainment

1,000 ഇൻജക്ഷനുകൾ, രണ്ട് ഗർഭഛിദ്രം; ഐവിഎഫ് ചികിത്സാകാലം വേദനാജനകമെന്ന് വെളിപ്പെടുത്തി നടി

ക്ലിനിക്കിൽ ചെന്ന് ആ ഇൻജക്ഷനുകൾ എടുക്കണമെങ്കിൽ നിങ്ങൾ മാനസികമായി ശക്തിയുള്ളവരായിരിക്കണം.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഐവിഎഫ് ചികിത്സാ കാലത്തെ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിയും മോഡലുമായ തേജസ്വിനി കോലാപുരി. ശ്രദ്ധ കപൂരിന്‍റെയും സിദ്ധാന്ത് കപൂറിന്‍റെയും ബന്ധുവാണ് തേജസ്വിനി. ജീവിതത്തിലെ ഏറ്റവും ദുർഘടമായ സമയമായിരുന്നു അതെന്ന് നടി. സിദ്ധാർഥ് കണ്ണന്‍റെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് തേജസ്വിനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഞാൻ അഞ്ച് തവണ ഐവിഎഫ് ചെയ്തു. വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയാണത്. ആദ്യത്തെയും രണ്ടാമത്തെയും വലിയ ബുദ്ധിമുട്ടായിരുന്നു. ബാക്കി മൂന്നും വലിയ കുഴപ്പമില്ലായിരുന്നു. ക്ലിനിക്കിൽ ചെന്ന് ആ ഇൻജക്ഷനുകൾ എടുക്കണമെങ്കിൽ നിങ്ങൾ മാനസികമായി ശക്തിയുള്ളവരായിരിക്കണം. അതു വളരെ വേദനയേറിയ പ്രക്രിയയാണ്. ജീവിതത്തിൽ വളരെ വൈകിയാണ് ഒരു കുഞ്ഞു വേണമെന്ന് ഞാൻ തീരുമാനിച്ചത്. 35 വയസിനു മുൻപേ തന്നെ കുഞ്ഞിനായി ശ്രമിക്കണം എന്നാണ് എന്‍റെ അഭിപ്രായം.. തേജസ്വിനി പറയുന്നു.

ആ തീരുമാനം എ‌ന്നെ വലിയ രീതിയിൽ പ്രതികൂലമായി ബാധിച്ചു. മാനസികമായും ശാരീരികമായും ബാധിച്ചു. അതിനു മുൻപും അതിനു ശേഷവും ഞാൻ രണ്ട് വ്യക്തികളായിരുന്നു. മാനസികമായി ഞാൻ പിന്നെയും ശക്തയായി. പക്ഷേ ശാരീരികമായി പല മാറ്റങ്ങളുമുണ്ടായി. ആയിരത്തിലധികം ഇൻജക്ഷനുകളാണ് ഞാനെടുത്തത്. ഗർഭിണിയായി കഴിഞ്ഞാൽ അവരത് നിർത്തും.

പക്ഷേ എന്‍റെ കാര്യത്തിൽ ഗർഭിണിയാകുന്നുണ്ടായിരുന്നില്ല. അതു കൊണ്ട് അഞ്ച് തവണ ചെയ്യേണ്ടി വന്നു. അഞ്ചാം തവണ ഭാഗ്യം കടാക്ഷിച്ചു. അതിനിടെ രണ്ടു തവണ ഗർഭഛിദ്രം ഉണ്ടായി. ആ സമയത്ത് മാനസികമായി തകർന്നു പോയിരുന്നുവെന്നും തേജസ്വിനി. നിർമാതാവും നടനുമായ പങ്കജ് സരസ്വതിനെയാണ് തേജസ്വിനി വിവാഹം കഴിച്ചത്. അവർക്ക് വേദിക എന്നൊരു മകളുമുണ്ട്. 2015ലാണ് വേദിയ പിറന്നത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

സഞ്ജുവിന് എങ്ങനെ അവസരം ലഭിച്ചു? അത് വലിയൊരു ചോദ‍്യമാണ്; പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ ഇന്ത‍്യൻ താരം

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്