രൺവീർ സിങ്

 
Entertainment

ദൈവക്കോലത്തെ വികലമായി അനുകരിച്ചതിനുള്ള പരിഹാരം, ചാമുണ്ഡേശ്വരീ ക്ഷേത്രം സന്ദർശിച്ച് രൺവീർ സിങ്

കർണാടക ഹൈക്കോടതി നിർദേശപ്രകാരം ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്

Manju Soman

ബെംഗളൂരു: കാന്താര സിനിമയിലെ ദൈവക്കോലത്തെ വികലമായി അനുകരിച്ച് സംസാരിച്ചതിന് കേസിൽ കുടുങ്ങിയ ബോളിവുഡ് നടൻ രൺവീർ സിങ് മൈസൂരുവിലെ ചാമുണ്ഡേശ്വരീക്ഷേത്രം സന്ദർശിച്ചു. കർണാടക ഹൈക്കോടതി നിർദേശപ്രകാരം ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്. വളരെ രഹസ്യമായാണ് താരം ക്ഷേത്രം സന്ദർശിച്ചത്.

നിരുപാധികം മാപ്പുപറയുകയും മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിച്ച് മാപ്പുചോദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പേരിലുള്ള കേസ് കഴിഞ്ഞമാസം ഹൈക്കോടതി തള്ളിയിരുന്നു. ഡോൺ 3 സിനിമയിൽ നിന്ന് പിന്മാറിയതിന് നടന് എതിരേ വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് താരത്തിന്‍റെ ക്ഷേത്ര സന്ദർശനം.

ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ വച്ചാണ് രൺവീർസിങ് വിവാദമായ അനുകരണം നടത്തിയത്. ബെംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിൽ ബെംഗളൂരു പൊലീസാണ് രൺവീർസിങ്ങിന്റെ പേരിൽ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് രൺവീർസിങ് ഹൈക്കോടതിയെ സമീപിക്കുകയും മാപ്പുചേദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ക്ഷമാപണം നടത്തിയതിന്റെ സത്യവാങ്മൂലം രൺവീർസിങ്ങിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്നാണ് കേസ് തള്ളിയത്. നാലാഴ്ചയ്ക്കുള്ളിൽ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്ന് നിർദേശിച്ചിരുന്നു.

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്കെതിരേ അധിക്ഷേപ പരാമർശം; ഡിഎംകെ നേതാക്കൾക്കെതിരേ കേസ്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; ഋതുരാജ് ഗെയ്‌ക്‌വാദിനെയും രജത് പാട്ടിദാറിനെയും ഇന്ത‍്യൻ ടീമിലെടുത്തേക്കും

സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ