ചിത്രത്തിൽ നിന്ന്

 
Entertainment

ബോക്സ് ഓഫിസ് കീഴടക്കി ഷാജി പാപ്പനും പിള്ളേരും; രണ്ട് ദിവസം കൊണ്ട് മികച്ച കളക്ഷൻ

ആഗോള ബോക്സ് ഓഫിസിൽ 48 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്

Aswin AM

ആട് ഫ്രാഞ്ചൈസിയുടെ മൂന്നാം ചിത്രമായ ആട് 3 മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയെറ്ററിൽ മുന്നേറുകയാണ്. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്.

ആഗോള ബോക്സ് ഓഫിസിൽ 48 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 19ന് തിയെറ്റർ റിലീസായ ചിത്രം ആദ‍്യ ദിനം തന്നെ 18 കോടിക്കു മുകളിൽ കളക്ഷൻ നേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ ജയസൂര‍്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റായി ആട് 3 മാറികഴിഞ്ഞു. എപിക് ഫാന്‍റസി ചിത്രമായി തിയെറ്ററിലെത്തിയ ചിത്രം ഫ്രൈഡേ ഫിലിം ഹൗസും കാവ‍്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു