ജയറാമും കാളിദാസനും ഒന്നിക്കുന്ന 'ആശകൾ ആയിരം'; നായിക ഇഷാനി

 
Entertainment

ജയറാമും കാളിദാസും ഒന്നിക്കുന്ന 'ആശകൾ ആയിരം'; നായിക ഇഷാനി

ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന ആശകൾ ആയിരം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന സിനിമയുടെ സ്വിച്ചോൺ കർമ്മം സംവിധായകൻ സലാം ബാപ്പു നിർവ്വഹിച്ചു. സംവിധായകൻ കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നൽകി. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി.പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇവിടെ മേൽപ്പറഞ്ഞതുപോലെ തന്നെ അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു കുടുംബ ജീവിതത്തിന്‍റെ നിമിഷങ്ങളാണ് പ്രജിത്ത് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൽ കാട്ടിത്തരുന്നത്.

കുടുംബ സദസ്സുകൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് ജയറാം. ഇഷാനി കൃഷ്ണകുമാറാണ് നായിക. സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ ,ഗോപൻ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.

ജൂഡ് ആന്‍റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ. തിരക്കഥ -അരവിന്ദ് രാജേന്ദ്രൻ - ജൂഡ് ആന്‍റണി ജോസഫ്.

സംഗീതം - സനൽ ദേവ്. ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ് ' എഡിറ്റിംഗ് - ഷഫീഖ് വി.ബി.

യുവ ഡോക്റ്ററെ പീഡിപ്പിച്ച സംഭവം; ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് വേടൻ

പ്രശസ്‌ത സംവിധായകൻ നിസാർ അന്തരിച്ചു

ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതി റമീസിന്‍റെ സുഹൃത്ത് സഹദ് പൊലീസ് കസ്റ്റഡിയിൽ

പ്രണയം നിരസിച്ചതിന് 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു; 2 പേർ പിടിയിൽ

റോഡിലൂടെ പോകാൻ ജനങ്ങള്‍ എന്തിനാണ് 150 രൂപ നൽകുന്നത്: സുപ്രീം കോടതി