ആരുടെയും വാതിലിൽ മുട്ടിയിട്ടില്ലെന്ന് ഇന്ദ്രൻസ് 
Entertainment

'മലയാളി നടിമാരെ പോലും അറിയില്ല, പിന്നല്ലേ ബംഗാളി നടി'; ആരുടെയും വാതിലിൽ മുട്ടിയിട്ടില്ലെന്ന് ഇന്ദ്രൻസ്

നേതൃസ്ഥാനത്തിരിക്കുന്നവർക്കെതിരേ പറയുമ്പോഴാണ് പെട്ടെന്ന് ചർച്ചയാകുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.

തിരുവനന്തപുരം: ഹേമ കമ്മിഷൻ റിപ്പോർട്ടിനോടും സംവിധായകൻ രഞ്ജിത്തിനെതിരേയുള്ള ലൈംഗിക ആരോപണത്തോടും പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. എല്ലാക്കാലത്തും ഇതൊക്കെ നടക്കും. ഇടയ്ക്കോരോ എരിയും പുളിയുമൊക്കെ വേണ്ടേ അതിനു വേണ്ടിയാണ്. അതു കൊണ്ട് ഇൻഡസ്ട്രിക്ക് ദോഷമൊന്നും ഉണ്ടാകില്ല. പരാതികൾ ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ. നേതൃസ്ഥാനത്തിരിക്കുന്നവർക്കെതിരേ പറയുമ്പോഴാണ് പെട്ടെന്ന് ചർച്ചയാകുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.

രഞ്ജിത്തിനെതിരേയുള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മലയാളി നടിമാരെ പോലും അറിയില്ല പിന്നെയല്ലേ ബംഗാളി നടിയെന്നാണ് താരം പ്രതികരിച്ചത്.

ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതു പോലെ ആരെങ്കിലും വാതിലിൽ മുട്ടിയോ എന്ന് തനിക്കറിയില്ല. താൻ മുട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാ മിഷന്‍റെ ഏഴാം ക്ലാസ് പരീക്ഷ എഴുതാനായി എത്തിയപ്പോഴാണ് ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു