വിശാൽ

 
Entertainment

പ്രണയത്തിലാണ്, വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് വിശാൽ

തമിഴിലെ ഒരു യുവനടിയാണ് വിശാലിന്‍റെ ഭാവിവധുവെന്ന് അഭ്യൂഹമുണ്ട്.

നീതു ചന്ദ്രൻ

ഭാവിവധുവിനെ കണ്ടെത്തിയെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം വിശാൽ. ഞങ്ങൾ തമ്മിൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചു. ഇതൊരു പ്രണയവിവാഹമായിരിക്കുമെന്നാണ് വിശാൽ മാധ്യമങ്ങളോട് പറഞ്ഞത്. വിവാഹത്തെയും വിധുവിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പറയുമെന്നും വിശാൽ വ്യക്തമാക്കി. തമിഴിലെ ഒരു യുവനടിയാണ് വിശാലിന്‍റെ ഭാവിവധുവെന്ന് അഭ്യൂഹമുണ്ട്.

തമിഴ് താര സംഘടനയായ നടികർ സംഘത്തിന്‍റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. സംഘടനയ്ക്ക് സ്വന്തമായി ഒരു കെട്ടിടമുണ്ടാകുമ്പോഴേ താൻ വിവാഹം കഴിക്കുകയുള്ളൂ എന്നായിരുന്നു വിശാൽ മുൻപ് പറഞ്ഞിരുന്നത്.

അടുത്തിടെ ഒരു പൊതു പരിപാടിക്കിടെ വിശാൽ ബോധരഹിതനായി വീണതിനു പിന്നാലെ താരത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പടർന്നിരുന്നു. മദഗജരാജയാണ് വിശാലിന്‍റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?