അന്ന രാജൻ
വ്യാജ ഫോട്ടോകൾ പ്രചരിപ്പിക്കുന്നതിനെതിരേ പ്രതികരിച്ച് നടി അന്ന രേഷ്മാ രാജൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം പങ്കു വച്ചത്. എഡിറ്റ് ചെയ്ത് മോശമാക്കിയ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. എഡിറ്റിങ് ഭീകരാ ഇത്രയും വേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയും വ്യൂസ് ഇല്ല ഇത്തരത്തിലുള്ള വ്യാജ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കരുതെന്ന് ഞാനഭ്യർഥിക്കുകയാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്.
അതിനൊപ്പം ഇതാണ് യഥാർഥ ഞാൻ എന്ന കുറിപ്പോടു കൂടി മറ്റൊരു റീലും താരം പങ്കു വച്ചിട്ടുണ്ട്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അന്ന രാജൻ ചിത്രത്തിലെ കഥാപാത്രമായ ലിച്ചിയെന്നാണ് അറിയപ്പെടുന്നത്. ഉദ്ഘാടന വേദികളിലെത്തുന്ന താരത്തിന്‍റെ വേഷം നിരന്തരമായി വിമർശിക്കപ്പെടാറുണ്ട്.