ലെന ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ നായർ
ലെന ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ നായർ 
Entertainment

വിവാഹിതയെന്നു വെളിപ്പെടുത്തി നടി ലെന; ഭർത്താവ് ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത്

തിരുവനന്തപുരം: വിവാഹിതയാണെന്ന് വെളിപ്പെടുത്തി നടി ലെന. ഇന്ത്യയുടെ ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിന്‍റെ ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് ഭർത്താവ് എന്നും ലെന വ്യക്തമാക്കുന്നു. ഗഗൻയാൻ ദൗത്യത്തിലുള്ളവരുടെ പേരു വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെന സമൂഹമാധ്യമത്തിലൂടെ വിവാഹ വിവരം പുറത്തു വിട്ടത്.

2024 ജനുവരി 17ന് പരമ്പരാഗത ചടങ്ങുകളോടെ തങ്ങൾ വിവാഹിതരായെന്നും ഗഗൻയാൻ ഗ്രൂപ്പിലുള്ളവരുടെ പേരു വിവരം പ്രധാനമന്ത്രി വെളിപ്പെടുത്തിയതിനു ശേഷം ഇക്കാര്യം എല്ലാവരെയും അറിയിക്കാനായി കാത്തിരിക്കുകയായിരുന്നുവെന്നും ലെന കുറിച്ചിട്ടുണ്ട്.

ലെനയുടെ കുറിപ്പ് വായിക്കാം:

ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്‍റെ ചരിത്ര നിമിഷമാണ്.

ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.

ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

അവയവമാഫിയ കേസിൽ സാബിത്തിനെ റിമാൻഡ് ചെയ്തു

മുത്തങ്ങയിൽ പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ