പൊന്നമ്മ ബാബു

 
Entertainment

ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാവും, അമ്മ നേതൃത്വം പിരിച്ചു വിടണം: പൊന്നമ്മ ബാബു

ഇതിനെല്ലാം കാരണം പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും ഈഗോ പ്രശ്നമാണ്

Namitha Mohanan

കൊച്ചി: താരസംഘടനക്കുള്ളില്‍ പ്രശ്നങ്ങൾ രൂക്ഷമാവുന്ന സാഹചര്യത്തിൽ അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന് നടി പൊന്നമ്മ ബാബു. ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാവും.

ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകൾ നേതൃനിരയിൽ വന്നപ്പോൾ സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഇതിനെല്ലാം കാരണം പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും ഈഗോ പ്രശ്നമാണെന്നും പൊന്നമ്മ രാജു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസ്സന്‍ സംഘടനയ്ക്കെതിരേയും ടിനി ടോമിനെതിരേയും രംഗത്തെത്തിയത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പൊലീസിന് വ്യാജ പരാതി നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് അൻസിബ ഉയർത്തിയത്.

പിന്നാലെ ടിനി ടോമിനെതിരേ പരാതിയുമായി നടി നീന കുറുപ്പും രംഗത്തെത്തി. കുടുംബ മേളയ്ക്കിടെ തന്നെ കൈയേറ്റം ചെയ്തതായും ഭീഷണിപ്പെടുത്തിയെന്നും തെറി പറഞ്ഞെന്നുമാണ് പരാതി. ഇതോടെയാണ് അമ്മയ്ക്കെതിരേ സംഘടയ്ക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയരുന്നത്യ

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

'അനങ്ങരുത്', ക്ലാസ് മോണിറ്ററെ നോക്കാൻ ഏൽപ്പിച്ച് ടീച്ചർ പോയി; തലപൊക്കിയതിന് നേഴ്സറി വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് സഹപാഠി, വിഡിയോ

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി, രോഗി മരിച്ചു; ആരോപണവുമായി ബന്ധുക്കൾ

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!