അജു വർഗീസ് and ധ്യാൻ ശ്രീനിവാസൻ

 
Entertainment

"എന്‍റെ പൊന്ന് വിജയ് സാർ, എൻ നൻപനിക്ക് പൈത്യം, മന്നിച്ചിടുങ്കോ"; ധ്യാനിനെക്കുറിച്ച് അജു വർഗീസ്

"ശ്രീനിവാസൻ സാറിന്‍റെ ഏറ്റവും മികച്ച തിരക്കഥ അത് ധ്യാൻ മാത്രമാണ്. ധ്യാനൊരു സോഷ്യലിസ്റ്റാണെന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം"

Namitha Mohanan

എപ്പോഴും ചർച്ചയാവാറുള്ള ഒരു കോമ്പോയാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും തമ്മിലുള്ളത്. പലപ്പോഴും പരസ്പരം ട്രോളിയും തമാശകൾ പറഞ്ഞും ഇരുവരും കാഴ്ചക്കാരെയും രസിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ധ്യാനിനക്കുറിച്ച് അജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

ശ്രീനിവാസൻ സാറിന്‍റെ ഏറ്റവും മികച്ച തിരക്കഥ അത് ധ്യാൻ മാത്രമാണെന്ന് അജു പറയുന്നത്. അദ്ദേഹത്തിന്‍റെ നർമങ്ങളും ആക്ഷേപ ഹാസ്യങ്ങളും ഒക്കെയായി ആ പാരമ്പര്യം തുടരുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. ധ്യാനൊരു സോഷ്യലിസ്റ്റാണെന്നതാണ് ധ്യാനിൽ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം. സോഷ്യലിസ്റ്റ് മനോഭാവം ജീവിതത്തിൽ കൊണ്ടുനടക്കുന്നതായി ഞാൻ കണ്ടിട്ടുള്ള ഒരേ ഒരു വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ‌. ഇത് ഇനിയും തുടരാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും അജു പറഞ്ഞു.

"അമ്മയെക്കുറിച്ച് പറഞ്ഞതുകൊണ്ട് പറയുകയാണ്. ധ്യാൻ പറഞ്ഞ കാര്യങ്ങൾ കൊണ്ടുതന്നെയാണ് അയാൾ അമ്മയുടെ തലപ്പത്ത് വരട്ടെ എന്ന് ഞാനടക്കമുള്ളവർ ആഗ്രഹിച്ചത്. എന്തൊക്കെ നടന്നാലും അത് വെട്ടിത്തുറന്ന് പറയും. അതാകുമ്പോൾ നിങ്ങൾക്ക് അപ്പോഴപ്പോൾ കാര്യങ്ങൾ അറിയാനാവും. പക്ഷേ അതിന് പുള്ളിക്ക് താത്പര്യമില്ല.

നമ്മൾ കൂറെ സംസാരിക്കുന്നവരാണ്. അങ്ങനെ നിരവധി തമാശകൾ പറയാറുണ്ട്. അത്തരത്തിലുള്ളവയാണ് ധ്യാൻ പറഞ്ഞ പല കാര്യങ്ങളും. പിന്നെ എനിക്കിപ്പോൾ ഒരുകാര്യം മനസിലായി. ഇനി എന്നെ തമിഴ്നാട്ടിൽ കയറ്റില്ല. അതുകൊണ്ട് എന്‍റെ പൊന്ന് സിഎം സാർ, എൻ നൻപനിക്ക് പൈത്യം. എതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ പറ്റില്ല. മന്നിച്ചിടുങ്കോ" എന്നാണ് അജു വർഗീസ് പറഞ്ഞത്.

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; പുതിയ പേര് പ്രഖ്യാപിച്ച് സർക്കാർ

ജയ്പൂരിൽ സിജെപി പ്രവർത്തകർക്കെതിരേ ആക്രമണം നടന്ന സർക്കാർ സ്കൂൾ പൊളിച്ചുനീക്കി; 18 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം