"ഞാൻ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാരിയുടുത്ത് നവ്യ വരണം"; വേദിയിൽ ചിരി പടർത്തി ധ്യാൻ ശ്രീനിവാസൻ

വിസിറ്റർ എന്ന ചിത്രത്തിന്‍റെ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ധ്യാൻ
when i take oath as cm navya should come in saree says dhyan sreenivasan

നവ്യ വാര്യർ | ധ്യാൻ ശ്രീനിവാസൻ

Updated on

പലപ്പോഴും തന്‍റെ സംസാരംകൊണ്ട് സദസിനെ കൈയിലെടുക്കാൻ കഴിവുന്ന ആളാണ് ധ്യാൻ ശ്രീനിവാസൻ. അതുകൊണ്ടുതന്നെ ധ്യാനിന്‍റെ സിനിമയേക്കാൾ ഇന്‍റർവ്യൂകൾക്കാണ് ഇപ്പോൾ ഫാൻസ്. ഇപ്പോഴിതാ നവ്യയെ വേദിയിലിരുത്തി തന്‍റെ കുട്ടിക്കാലത്തെ ഇന്‍റർവ്യൂവിനെക്കുറിച്ച് സംസാരിച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ദൈവം ചില ആഗ്രങ്ങൾ അവസാനത്തേക്ക് മാറ്റിവയ്ക്കാറുണ്ട്. എന്‍റെ ഇന്‍റര്‍വ്യൂ ജീവിതം ആരംഭിക്കുന്നത് തന്നെ നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ കല്യാണം കഴിച്ചു. നവ്യയ്ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാനുള്ള മകനായി. എന്നിട്ടാണ് ഞങ്ങള്‍ അവസാനം ഒന്നിച്ച് അഭിനയിക്കുന്നത്. വിജയ് സിഎം ആയത് പോലെ ഞാനും സിഎം ആകും. ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് നവ്യ വരണം", നിറഞ്ഞ കൈയടിയോടെയാണ് ധ്യാനിന്‍റെ സംസാരത്തോട് സദസ് പ്രതികരിച്ചത്. നവ്യയും ഇതുകേട്ട് ചിരിക്കുതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

"ഒരു ദിവസം അജു എന്നെ വിളിച്ച് പറഞ്ഞു, നീ അമ്മയുടെ പ്രസിഡന്‍റ് ആവെന്ന്. അപ്പോള്‍ നാട്ടില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. ഞാന്‍ അമ്മയുടെ നേതൃത്വത്തിലേക്ക് വരുന്നു എന്നൊക്കെ. അമ്മയിലെ കുറേപ്പേര്‍ എന്നെ പ്രസിഡന്‍റ് ആക്കാനുള്ള ശ്രമം നടത്തി.

ഇതിനിടെ അ‍യർലാൻഡിൽ നിൽക്കുമ്പോൾ ഒരു വാർത്ത കണ്ടു. ഞാൻ അമ്മയുടെ പ്രസിഡന്‍റാവാനുള്ള സന്നദ്ധത അറിയിച്ചെന്ന്. ഞാനറിഞ്ഞില്ലാട്ടോ. അജു പിന്നെ വിളിച്ച് പറഞ്ഞു. നീ അമ്മയുടെ പ്രസിഡന്‍റാവണ്ട, ഇവിടെ മുഴുവൻ പ്രശ്നമാണെന്ന്. ശരിക്കും അവനാണ് പവർ ഗ്രൂപ്പ്.

അതിനിടെ എന്‍റെ അമ്മ പറഞ്ഞു, മോനേ നീ അമ്മയുടെ പ്രസിഡന്‍റ് ആവാന്‍ പോകുന്നെന്ന് കേട്ടു. അത് ഒരിക്കലും പാടില്ല. അച്ഛന്‍ ആ സ്ഥാനത്തേക്ക് ഒരിക്കലും വരാതിരുന്നതിനുള്ള കാരണം സ്ട്രെയ്റ്റ് ഫോര്‍വേഡ് ആയിട്ടുള്ള ആളുകള്‍ക്ക് അത് പറ്റില്ല എന്നുള്ളതുകൊണ്ടാണ്. നിനക്കും അത് പറ്റില്ല. അതുകൊണ്ട് പോവരുതെന്ന്. ഒരിക്കലും ആകാന്‍ ആഗ്രഹിക്കാത്ത അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഞാന്‍ ഇവിടെ രാജി വെക്കുകയാണ്.', ധ്യാൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com