അക്ഷയ് കുമാർ- പ്രിയദർശൻ കോംബോ ഒന്നിച്ച ഭൂത് ബംഗ്ല ബോക്സ് ഓഫിസിൽ ക്ലിക്കായോ?

 
Entertainment

അക്ഷയ് കുമാർ- പ്രിയദർശൻ കോംബോ ഒന്നിച്ച 'ഭൂത് ബംഗ്ല' ബോക്സ് ഓഫിസിൽ ക്ലിക്കായോ?

പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ആദ‍്യ ദിവസം 12.25 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്നും നേടിയത്

Aswin AM

വർഷങ്ങൾക്കു ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച് ഏപ്രിൽ 16ന് തിയെറ്ററിലെത്തിയ ബോളിവുഡ് ചിത്രമാണ് ഭൂത് ബംഗ്ല. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.

പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ആദ‍്യ ദിവസം 12.25 കോടി രൂപയും രണ്ടാം ദിനം 19 കോടി രൂപ‍യുമാണ് ചിത്രം നേടിയത്. 42 കോടി രൂപയാണ് ചിത്രത്തിന്‍റെ ആഗോള ഗ്രോസ്.

ഹേരാ ഫേരി (2000), ഗരം മസാല (2005), ഭഗാം ഭാഗ് (2006), ഭൂൽ ഭുലൈയ്യ (2007) എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അക്ഷയ്- പ്രിയദർശൻ കോംബോ ഒന്നിച്ചിട്ടുണ്ട്. ഗോദ എന്ന ചിത്രത്തിലൂടെ മലായാളി പ്രേക്ഷകരെ കൈയിലെടുത്ത വാമിഖ ഖബ്ബിയാണ് ഭൂത് ബംഗ്ലയിലെ നായിക. വാമിഖയെ കൂടാതെ തബു, മിഥില പാൽക്കർ, രാജ്പാൽ യാദവ്, ജിഷും സെൻഗുപ്ത എന്നിവരും പ്രധാന വേഷങ്ങൾ കൈകാര‍്യം ചെയ്തിട്ടുണ്ട്.

പരസ്യ പ്രതികരണം വേണ്ട; മുഖ്യമന്ത്രി തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 2 മരണം

കുംഭമേള വൈറല്‍ പെൺകുട്ടി ഗര്‍ഭിണി; പൊലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

ഇനി 'ഫുൾ എ പ്ലസ്' എളുപ്പമാവില്ല; എസ്എസ്എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം

ഇടമലക്കുടി റേഷന്‍ കൊള്ള; ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍