ആലപ്പി അഷ്റഫ്, ലക്ഷ്മി പ്രിയ, അൻസിബ

 
Entertainment

"ലക്ഷ്മി പ്രിയയെക്കുറിച്ചുള്ള കേട്ടാൽ ലജ്ജിച്ചുപോകുന്ന പല കഥകളും അൻസിബയ്ക്ക് അറിയാം, ഇത്തരം ജനുസുള്ളവർ ആരും പിറക്കാതിരിക്കട്ടെ"

അൻസിബയ്ക്കെതിരേ ലക്ഷ്മി പ്രിയ ഉയർത്തിയ ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണ് എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്

Manju Soman

നടി അൻസിബ ഹസനും ലക്ഷ്മി പ്രിയയും തമ്മിലുള്ള പ്രശ്നങ്ങൾ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത്. അൻസിബയ്ക്കെതിരേ ലക്ഷ്മി പ്രിയ ഉയർത്തിയ ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണ് എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞത്. ലക്ഷ്മി പ്രിയയെക്കുറിച്ച് കേട്ടാൽ ലജ്ജിച്ചുപോകുന്ന പല കഥകളും അൻസിബയ്ക്ക് അറിയാമെന്നും അതൊന്നും അൻസിബ പുറത്ത് പറഞ്ഞിട്ടില്ലെന്നും ആലപ്പി അഷ്റഫ് പറയുന്നു.

നാല് മാസം മുൻപ് അൻസിബയും ലക്ഷ്മി പ്രിയയുമായി ഉണ്ടായ പൊലീസ് കേസു മുതലുള്ള കാര്യങ്ങളാണ് അഷ്റഫ് വിഡിയോയിൽ പറയുന്നത്. അന്നു തന്നെ ഇതേക്കുറിച്ച് തന്‍റെ ട്യൂബിൽ പങ്കുവച്ചെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇത് കേട്ട് ലക്ഷ്മി പ്രിയ തന്നെ വിളിച്ചെന്നും അൻസിബയുടെ മെസേജ് കണ്ട് തന്നെ ഭർത്താവ് തല്ലിച്ചതച്ച വിവരം തുറന്നു സമ്മതിച്ചതായും ആലപ്പി അഷ്റഫ് പറയുന്നു. അൻസിബയെ തീവ്രവാദിയെന്ന് അന്ന് ലക്ഷ്മി പ്രിയ വിളിച്ചു.

അൻസിബക്കെതിരെ ലക്ഷ്മിപ്രിയ കെട്ടിച്ചമച്ചുണ്ടാക്കിയ ഇല്ലാക്കഥകൾക്ക് അവർ നിയമപരമായും ജനമധ്യത്തിലും കണക്കുപറയേണ്ടി വരും എന്നാണ് ആലപ്പി അഷ്റഫ് നൽകുന്ന മുന്നറിയിപ്പ്. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഒരു പാവം പെൺകുട്ടിയുടെ ആത്മാഭിമാനത്തെയാണ് ഇത്തരം ബുദ്ധിമോശത്തിലൂടെയും തോന്നിവാസത്തിലൂടെയും ലക്ഷ്മിപ്രിയ പിച്ചിച്ചീന്തിയിരിക്കുന്നത്. ലോകത്തിൽ ഇന്നുവരെ ആരും പറയാത്ത പറയാൻ മടിക്കുന്ന അവിഹിത കഥകൾ അൻസിബയ്ക്ക് നേരെ പടച്ചുവിട്ട ലക്ഷ്മിപ്രിയക്കെതിരെ എത്ര കോടി രൂപയ്ക്കാണ് അൻസിബ കോടതിയെ സമീപിക്കേണ്ടത്. തുക ലക്ഷ്മിപ്രിയക്ക് തന്നെ തീരുമാനിക്കാം എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. പുലി പതുങ്ങിയത് വെറുതെയായിരുന്നില്ല, അവിഹിത കഥകൾ മെനഞ്ഞെടുക്കാൻ ആയിരുന്നു എന്ന് ഇപ്പോഴാണ് ജനങ്ങൾക്ക് ബോധ്യമായത് എന്ന് ലക്ഷ്മിപ്രിയയുടെ തന്നെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആലപ്പി അഷറഫ് പറയുന്നു.

ലക്ഷ്മിപ്രിയയുടെ സ്വഭാവം പ്രവചനാതീതമാണെന്നും ഏതു രീതിയിലും അത് മാറാമെന്നുമാണ് അദ്ദേഹം പറയുന്നത്. 'അമ്മ'യുടെ ജനറൽ ബോഡി കഴിഞ്ഞതിനു ശേഷം നടന്ന ഒരു സംഭവം വിശദീകരിച്ചുകൊണ്ടാണ് വെളിപ്പെടുത്തൽ. മുൻപ് നടി നീനാ കുറുപ്പിനെതിരെ ‘പുഴുത്തുചാകും’ എന്ന് തുടങ്ങി അങ്ങേയറ്റം അസഭ്യവർഷം ചൊരിഞ്ഞ ലക്ഷ്മിപ്രിയയുടെ വോയ്സ് ക്ലിപ്പ് മലയാളി പ്രേക്ഷകർ കേട്ടതാണ്. എന്നാൽ, 'അമ്മ'യുടെ ജനറൽ ബോഡി കഴിഞ്ഞതിന്റെ പിറ്റേന്ന് സംഘടനയുടെ ഓഫിസിൽ വച്ച് നീനാ കുറുപ്പിനെ കണ്ടപ്പോൾ ലക്ഷ്മിപ്രിയ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് മുത്തം നൽകുകയും കരയുകയും ചെയ്യുകയായിരുന്നു. ലക്ഷ്മിപ്രിയയുടെ ഈ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ നീനാ കുറുപ്പ് പോലും സ്തംഭിച്ചുപോയതായി ആലപ്പി അഷറഫ് വ്യക്തമാക്കുന്നു. ഇനി അൻസിബയോടും താൻ ദേഷ്യം വന്നപ്പോൾ ചുമ്മാതെ കെട്ടിച്ചമച്ച കഥയാണെന്ന് പറഞ്ഞ ക്ഷമ പറഞ്ഞ് ഒന്ന് കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുത്താൽ ഒരുപക്ഷേ ആ പ്രശ്നവും അവസാനിച്ചേക്കാമെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണം; പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരുടെ ഗൂഢാലോചനയെന്ന് ഇഡി

അയോധ്യ അമ്പലക്കൊള്ള; പ്രതികള്‍ക്കു വേണ്ടി ഹാജരായാല്‍ 5 ലക്ഷം രൂപ പിഴയെന്ന് യുപി ബാര്‍ അസോസിയേഷന്‍

ചമ്പക്കുളം മൂലം വള്ളംകളി; അവധിയില്ല, സങ്കടമെന്ന് എംഎൽഎ

മുതിർന്ന മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലിന് പാസ്‌പോർട്ട് നിഷേധിച്ചതിനെതിരേ വി.ഡി. സതീശന്‍റെ കത്ത്

അവിഹിതമെന്ന് സംശയം; ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്