ദി റിങ്സ് ഓഫ് പവറിന്‍റെ രണ്ടാം സീസണ്‍ ഓഗസ്റ്റ് 29ന് 
Entertainment

ദി റിങ്സ് ഓഫ് പവറിന്‍റെ രണ്ടാം സീസണ്‍ ഓഗസ്റ്റ് 29ന്

രണ്ടാം സീസണിന്‍റെ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

കൊച്ചി: പ്രൈം വിഡിയൊയുടെ പ്രമുഖ സീരിസായ ലോര്‍ഡ് ഒഫ് ദ റിങ്സ്: ദി റിങ്സ് ഓഫ് പവറിന്‍റെ രണ്ടാം സീസണ്‍ ഈ മാസം 29ന് പ്രൈം വിഡിയൊയില്‍ പ്രീമിയര്‍ ചെയ്യും. രണ്ടാം സീസണിന്‍റെ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സിന്തിയ അഡായ്റോബിന്‍സണ്‍, റോബര്‍ട്ട് അരമയോ, മാക്സിം ബാള്‍ഡ്രി, മോര്‍ഫിഡ് ക്ലാര്‍ക്ക്, ഇസ്മായേല്‍ ക്രൂസ് കോര്‍ഡോവ, ചാള്‍സ് എഡ്വേര്‍ഡ്സ്, ട്രിസ്റ്റന്‍ ഗ്രാവെല്ലെ, സാം ഹാസല്‍ഡിന്‍, എമ ഹോര്‍വാത്ത്, ടൈറോ മുഹഫിദിന്‍, സോഫിയ നോംവെറ്റ്, ലോയ്ഡ് ഓവന്‍, മേഗന്‍ റിച്ചാര്‍ഡ്സ്, ചാര്‍ളി വിക്കേഴ്സ്, ബെഞ്ചമിന്‍ വാക്കര്‍, ഡാനിയല്‍ വാക്കര്‍ തുടങ്ങിയ അഭിനേതാക്കള്‍ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു.

ഷോറൂണര്‍സും എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാരായ ജെ ഡി പെയ്നും പാട്രിക് മക്കേയുമാണ് ദി ലോര്‍ഡ് ഒഫ് ദ റിംഗ്സ്: ദി റിംഗ്സ് ഒഫ് പവറിന്‍റെ രണ്ടാം സീസണ്‍ നിര്‍മിക്കുന്നത്.

രണ്ടാം സീസണിന്‍റെ ഡയറക്റ്റര്‍മാരില്‍ സന ഹംരിയും ലൂയിസ് ഹൂപ്പറും ഉള്‍പ്പെടുന്നുണ്ട്.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ