ശ്വേത മേനോൻ, ദേവൻ

 
Entertainment

'അമ്മ' പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേതയും ദേവനും തമ്മിൽ നേർക്കുനേർ മത്സരം

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മത്സരം

കൊച്ചി: അമ്മ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ. മറ്റെല്ലാവരും മറ്റെല്ലാവരും പത്രിക പിൻവലിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ സാഹചര്യത്തിലാണ് താനും പിൻമാറിയതെന്ന് നവ്യ പറഞ്ഞു.

നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അതേസമയം, അൻസിബ ഹസൻ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മത്സരം നടക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്നും സംഘടനാ പ്രവർത്തനത്തിൽ നിന്നും പിന്മാറിയതായി നടന്‍ ബാബുരാജ് അറിയിച്ചിരുന്നു. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബാബുരാജിന്‍റെ പിന്മാറ്റം. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചിട്ടുണ്ട്.

അമ്മയില്‍ വനിതകള്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി വരട്ടെ എന്നാണ് സൂപ്പര്‍താരങ്ങളുടെ നിലപാട്. യുവതാരങ്ങളും ഇതേ നിലപാടിലാണ്. ഇതോടെയാണ് ശ്വേത മേനോന് അനുകൂലമായൊരു കാലാവസ്ഥ അമ്മയില്‍ ഒരുങ്ങിയത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അമ്മ ഭരണസമിതി പിരിച്ചുവിടാന്‍ അധ്യക്ഷനായിരുന്ന മോഹന്‍ലാല്‍ തീരുമാനം കൈക്കൊണ്ടത്. ഒരു യുവനടിയെ പീഡിപ്പിച്ചതായുള്ള പരാതിയെത്തുടര്‍ന്ന് ആദ്യം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവച്ചതോടെയാണ് അമ്മ ഭരണ സമിതി പ്രതിരോധത്തിലായത്.

തുടര്‍ന്ന് ബാബുരാജ് ജനറൽ സെക്രട്ടറിയായെങ്കിലും അദ്ദേഹവും സ്ത്രീപീഡന കേസില്‍ അകപ്പെട്ടു. അമ്മ അംഗങ്ങളായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ബാലചന്ദ്രമേനോന്‍, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നതോടെ മലയാള സിനിമാ ലോകം കടുത്ത പ്രതിസന്ധിയിലായി. നടന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധി പേര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിസന്ധിയിലായ അമ്മ സംഘടന ഭരണ സമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റി പ്രഖ്യാപിച്ചു. ആ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് 15 ന് അമ്മ ഭരണസമിതിയിലേക്ക് ഭാരവാഹി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

കലാഭവൻ നവാസ് അന്തരിച്ചു

ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെ ജൂറി അവഹേളിച്ചു: മുഖ്യമന്ത്രി

ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ, റാണി മുഖർജി നടി; ഉർവശിക്കും വിജയരാഘവനും അംഗീകാരം | Live Updates

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ട്രംപിന്‍റെ തീരുവ: നേരിടാനാകുമെന്ന് വിലയിരുത്തി കേന്ദ്രം