അറസ്റ്റിലായ അഞ്ജു കൃഷ്ണ | അഞ്ജു കൃഷ്ണ അശോക്

 
Entertainment

പിടിയിലായ യുവനടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം; വ്യക്തത വരുത്തി 'അമ്മ'

പിടിയിലായ നടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ അമ്മയിൽ അംഗമായ അഞ്ജു കൃഷ്ണ അശോകിന്‍റേതാണ്

Namitha Mohanan

കൊച്ചി: ലഹരി വസ്തുക്കളുമായി ചെന്നൈയിൽ മലയാളി യുവനടിയും തമിഴ് ചിത്രങ്ങളിലെ സഹസംവിധായകയുമായ അഞ്ജു കൃഷ്ണ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിൽ വ്യാജ പ്രചരണം നടക്കുന്നുവെന്ന് താരസംഘടന അമ്മ രംഗത്ത്.

പിടിയിലായ നടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ അമ്മയിൽ അംഗമായ അഞ്ജു കൃഷ്ണ അശോകിന്‍റേതാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ സംഘടന കുറിപ്പ് പങ്കുവച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.

അറസ്റ്റിലായ നടിയുടെയും സംഘടനയിലെ അംഗമായ നടിയുടെയും ചിത്രങ്ങൾ സഹിതമാണ് അമ്മ പങ്കുവച്ചിരിക്കുന്നത്. അസത്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അമ്മ പ്രതികരിച്ചു.

പ്രധാന ദേശീയ മാധ്യമങ്ങളടക്കം അഞ്ജു കൃഷ്ണ അശോകിന്‍റെ ചിത്രങ്ങൾ മാറി ഉപയോഗിച്ചിട്ടുണ്ട്. ഇതിന്‍റെ സ്ക്രീൻ ഷോട്ടുകളടക്കം പങ്കുവച്ച് കഴിഞ്ഞ ദിവസം അഞ്ജു കൃഷ്ണ അശോക് തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരണവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അമ്മയും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

രോഹിത് ശർമ 2027 ലോകകപ്പ് കളിക്കുമോ? മുൻ ഇന്ത‍്യൻ താരത്തിന്‍റെ മറുപടി ഇങ്ങനെ

സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു; അപകടം ഹണിമൂൺ യാത്രയിൽ

ശബരിമല സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; മുഖ്യമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു