മാല പാര്‍വതി, ധ്യാന്‍

 
Entertainment

"അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ": മാല പാര്‍വതി

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ മാറി നില്‍ക്കാതെ സംഘടനയുടെ രക്ഷാധികാരികളായി ഇരുന്ന് ഈ ചെറുപ്പക്കാരെ വഴിനടത്തണമെന്നും മാലാ പാര്‍വതി

Manju Soman

കൊച്ചി; താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്യന്തര പ്രശ്‌നം രൂക്ഷമായ സംഘടനയുടെ നേതൃത്വത്തിലേക്ക് യുവതലമുറ വരണമെന്നും മാല പാര്‍വതി പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ധ്യാന്‍ ശ്രീനിവാസന്‍ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നതജുപോലെ റിസീവര്‍ ഭരണത്തിലേക്ക് പോകാന്‍ വിട്ടുകൊടുക്കരുത് എന്നാണ് ഭൂരിഭാഗം അംഗങ്ങളുടേയും ആഗ്രഹം. ഇതിനൊരു ശാശ്വത പരിഹാരമായി ചെറിപ്പക്കാര്‍ നേതൃത്വത്തിലേക്ക് വരണം. യുവനടന്‍ ധ്യാന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ ചെറുപ്പക്കാരായ താരങ്ങള്‍ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ മാറി നില്‍ക്കാതെ സംഘടനയുടെ രക്ഷാധികാരികളായി ഇരുന്ന് ഈ ചെറുപ്പക്കാരെ വഴിനടത്തണമെന്നും മാലാ പാര്‍വതി ആവശ്യപ്പെട്ടു.

ശ്വേത മേനോന് എതിരേ രൂക്ഷ വിമര്‍ശനമാണ് മാല പാര്‍വതി ഉന്നയിച്ചത്. കണക്കുകള്‍ ചോദിച്ചപ്പോള്‍ ശ്വേത ഇറങ്ങിയോടുകകയായിരുന്നു. കണക്ക് ചോദിക്കുന്നവര്‍ ശരിയല്ല എന്നാണ് ശ്വേത പറയുന്നത്. ഇത് ഒരു പ്രസിന്റിന് ചേര്‍ന്ന പെരുമാറ്റമല്ല. ശ്വേതയ്ക്ക് വേണമെങ്കില്‍ ഇലക്ഷന് നില്‍ക്കാമെന്നും അടുത്ത തവണ നിന്ന് തെളിയിക്കട്ടെയെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ഡൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ചു

ബിജെപി കൗൺസിലർ സുഗതന് ജാമ്യമില്ല; വധശ്രമ കേസിലും പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യപേക്ഷ തള്ളി

ലിയോ മാർപ്പാപ്പയ്ക്ക് ലിബർട്ടി മെഡൽ|വീഡിയോ

ഖമനേയിക്ക് അന്ത്യയാത്രാമൊഴിയേകാൻ ജനസാഗരം

വടകരയിലെ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്; കോൺഗ്രസ് നേതാവ് അറസ്റ്റിൽ