വീണ്ടും വരുന്നു 'ബാഹുബലി' | Video

 
Entertainment

വീണ്ടും വരുന്നു 'ബാഹുബലി' | Video

എസ്.എസ്. രാജമൗലിയുടെ 'ബാഹുബലി' ഫ്രാഞ്ചൈസി ഇന്ത്യന്‍ സിനിമയില്‍ ഒരു പുത്തന്‍ തരംഗം ഉണ്ടാക്കിയ ചലച്ചിത്ര സംഭവമാണ്. പ്രഭാസ് നായകനായ ചിത്രത്തിന്‍റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, അതേസമയം പാന്‍ ഇന്ത്യന്‍ എന്ന വാക്ക് ആക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവുമാക്കി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ നിരന്തര ആവശ്യം പരിഗണിച്ച് ഈ ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.

പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം 2025 ജൂലൈ 10 ന് വീണ്ടും തിയേറ്ററുകളില്‍ എത്തും എന്നാണ് വിവരം. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എംഎം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. രണ്ടാം ഭാഗമായി ഇറങ്ങിയ ബാഹുബലി 2: ദി കണ്‍ക്ലൂഷനും ബോക്‌സോഫീസ് റെക്കോഡുകള്‍ തകർത്തിരുന്നു.

കൊച്ചി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷന് അനുമതിയായി

ഒന്നാം ടി20: ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു കളിക്കും

ചരിത്രം കുറിച്ച് ഇന്ത്യയുടെ സർവ്വ സൈന്യാധിപ; റഫാലിൽ പറക്കുന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു | video

"പിണറായി നരകിച്ചേ ചാകൂ...'' അധീന കൊടിയ വിഷമെന്ന് ആര്യ രാജേന്ദ്രൻ

അപകീർത്തിപരമായ പരാമർശം; ഷാഫി പറമ്പിലിനെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്എച്ച്ഒ