Entertainment

ഓര്‍മക്കുറവ് അലട്ടുന്നു, സംഭാഷണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല: ഭാനുപ്രിയ

ഭര്‍ത്താവുമായി പിരിഞ്ഞുവെന്നും വാര്‍ത്തകളിറങ്ങി. എണ്‍പതുകളിലെ നടീനടന്മാരുടെ സംഗമം നടക്കുമ്പോഴൊന്നും ആരും തന്നെ വിളിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറഞ്ഞു

Anoop K. Mohan

പോയകാലത്തിന്‍റെ നായികയാണ് ഭാനുപ്രിയ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സുരേഷ് ഗോപിയുടെയുമൊക്കെ നായികയായി നിറഞ്ഞുനിന്ന നടി. മലയാളത്തില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും, തമിഴിലും തെലുങ്കിലുമൊക്കെ ഒരുകാലത്തു നിറഞ്ഞു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓര്‍മക്കുറവ് അലട്ടുകയാണെന്നും ഭാനുപ്രിയ പറയുന്നു. അഭിനയിക്കുമ്പോള്‍ പലപ്പോഴും സംഭാഷണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഭാനുപ്രിയ മനസ് തുറന്നത്.

ഭര്‍ത്താവിന്‍റെ മരണശേഷമാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതെന്നു ഭാനുപ്രിയ പറയുന്നു. ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്നെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിട്ടുണ്ടെന്നും ഭാനുപ്രിയ പറയുന്നു. ആരോഗ്യം മോശമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞുവെന്നും വാര്‍ത്തകളിറങ്ങി. എണ്‍പതുകളിലെ നടീനടന്മാരുടെ സംഗമം നടക്കുമ്പോഴൊന്നും ആരും തന്നെ വിളിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറഞ്ഞു. ചെന്നൈയില്‍ അമ്മയ്ക്കും സഹോദരനുമൊപ്പം താമസിക്കുകയാണ് നടി. ഏകമകള്‍ ലണ്ടനില്‍ പഠിക്കുന്നു. 

രഞ്ജി ട്രോഫി: കേരളത്തിന് ഒന്നാമിന്നിങ്സ് ലീഡ്

ഡോക്റ്റർമാർ ഉൾപ്പെടുന്ന 10 അംഗ സംഘം, എല്ലാവരും ജെയ്ഷെ അംഗങ്ങൾ; ചെങ്കോട്ട സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവല്ലയിൽ ഒന്നര വയസുകാരിയുടെ മുന്നിലിട്ട് സഹോദരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

ആശ്വാസം; സ്വർണ വില ഇടിഞ്ഞു, പവന് 1,238 രൂപയുടെ കുറവ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്; ഗില്ലിനു പകരം ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്താൻ നീക്കം