Entertainment

ആനിമലില്‍ ക്രൂരനായ വില്ലനായി ബോബി ഡിയോള്‍

ചിത്രത്തില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തനായ പ്രതിനായകനായിട്ടാണ് ബോബി ഡിയോളിന്‍റെ വരവ്

MV Desk

രൺബീര്‍ കപൂര്‍ നായകനാകുന്ന ആനിമല്‍ എന്ന ചിത്രത്തില്‍ ക്രൂരനായ വില്ലനായി ബോബി ഡിയോള്‍ എത്തുന്നു. ചോരവാര്‍ന്ന മുഖവുമായി നില്‍ക്കുന്ന ബോബി ഡിയോളിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

ചിത്രത്തില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തനായ പ്രതിനായകനായിട്ടാണ് ബോബി ഡിയോളിന്‍റെ വരവ്. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ രണ്ട് വമ്പന്‍മാരെ ഒന്നിപ്പിക്കുന്ന ക്ലാസിക്കായിരിക്കും ആനിമല്‍ എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

രണ്‍ബീര്‍ കപൂറും എഴുത്തുകാരനും സംവിധായകനുമായ സന്ദീപ് റെഡ്ഡി വംഗയുമാണ് ഈ സംരംഭത്തിനു പിന്നില്‍, ഭൂഷണ്‍ കുമാറിന്‍റെയും കൃഷന്‍ കുമാറിന്‍റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി വണ്‍ സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു കോടാലിയുമായി രണ്‍ബീര്‍ കപൂര്‍ മുഖം മൂടിധാരികളുമായി സംഘട്ടനം നടത്തുന്ന പ്രീ ടീസര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. രണ്‍ബീറിന് പുറമെ അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1‑ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്താ പ്രചരണം: ടെന്‍ ഡിഗ്രി നോര്‍ത്ത്.

ബാബറി മസ്ജിദ് പുനർനിർമിക്കാൻ നെഹ്റു ശ്രമിച്ചു: രാജ്നാഥ് സിങ്

തത്കാൽ ബുക്കിങ്ങിന് ഒടിപി നിർബന്ധം

പമ്പയിലും സന്നിധാനത്തും മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം

പരുക്ക് മാറിയ ഹാർദിക്കും പരുക്കുള്ള ഗില്ലും ടി20 ടീമിൽ

ക്ഷേമ പെൻഷൻ 2000 രൂപ; ഡിസംബർ 15 മുതൽ വിതരണം