Entertainment

ബോചെ യാചകയാത്ര സിനിമയാകുന്നു

ആടുജീവിതം എന്ന സിനിമ മനസില്‍ തട്ടിയതിനാല്‍ അതിന്‍റെ സംവിധായകനായ ബ്ലെസ്സിയുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ബോചെ പറഞ്ഞു

Renjith Krishna

സൗദി ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷം മരണം കാത്തുകിടന്ന റഹീമിനെ രക്ഷിച്ചെടുക്കാനായി ബോചെ യാചകയാത്ര നടത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും സിനിമയാക്കാന്‍ ബോചെ. ആടുജീവിതം എന്ന സിനിമ മനസില്‍ തട്ടിയതിനാല്‍ അതിന്‍റെ സംവിധായകനായ ബ്ലെസ്സിയുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ബോചെ പറഞ്ഞു.

മൂന്ന് മാസത്തിനുള്ളില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. മോചനദ്രവ്യമായ 34 കോടി രൂപ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സമാഹരിച്ച, മലയാളികള്‍ അഭിമാനത്തോടെ നെഞ്ചേറ്റിയ, അപൂര്‍വവും അസാധാരണവുമായ ഈ സംഭവം സിനിമയാവുന്നതോടെ മലയാളികളുടെ ഐക്യത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും സ്‌നേഹത്തിന്‍റെയും ലോകത്തിനുള്ള ഒരു സന്ദേശമാണ് അഭ്രപാളിയിലെത്തുക.

ഈ സിനിമയിലൂടെ ലഭിക്കുന്ന ലാഭം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ബോചെ അറിയിച്ചു.

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശം