ഗൗരവ് കപൂറും കൃതിക കമ്രയും

 
Entertainment

വീണ്ടും താരവിവാഹം; കൃതികയും ഗൗരവ് കപൂറും മാർച്ചിൽ വിവാഹിതരാകും

ഡിസംബറിലാണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

നീതു ചന്ദ്രൻ

ബോളിവുഡ് താരം കൃതിക കമ്ര വിവാഹിതയാകുന്നു. ഗൗരവ് കപൂറുമായുള്ള വിവാഹം മാർച്ചിൽ മും‌ബൈയിൽ നടക്കുമെന്നാണ‌് റിപ്പോർട്ടുകൾ. വിവാഹവേദി തീരുമാനിച്ചിട്ടില്ല. ഡിസംബറിലാണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കൃതിക പങ്കു വച്ചിട്ടുണ്ട്. ഗൗരവ് കപൂറിന്‍റെ രണ്ടാം വിവാഹമാണിത്. 2014ൽ ഗൗരവ് കപൂർ മോഡലും നടിയുമായ കിരാത് ഭാട്ടലിനെ വിവാഹം കഴിച്ചിരുന്നു. 2021ലാണ് ഇരുവരും വിവാഹമോചിതരായത്.

സാരേ ജഹാ സേ അച്ചാ എന്ന ചിത്രമാണ് കൃതികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. അനുഷ റിസ്വി സംവിധാനം ചെയ്യുന്ന സ്ത്രീകേന്ദ്രീകൃ‌തമായ ഒരു ചിത്രവും കൃതികയുടേതായി ഒരുങ്ങുന്നുണ്ട്.

ഐപിഎൽ പ്രീ മാച്ച് ഷോകളിലൂടെയും ഡിജിറ്റൽ ചാറ്റ് ഷോകളിലൂടെയുമാണ് ഗൗരവ് കപൂർ ശ്രദ്ധേയനായത്. ബ്രേക്ഫാസ്റ്റ് വിത്ത് ചാംപ്യൺസ് എന്ന പേരിൽ ഗൗരവ് അവതരിപ്പിച്ചിരുന്ന ഷോ സൂപ്പർഹിറ്റായിരുന്നു.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

5 മത്സരങ്ങളിൽ നിന്ന് വിട്ടുകൊടുത്തത് 164 റൺസ്; ബുംറയുടെ വിക്കറ്റ് വരൾച്ച എന്ന് അവസാനിക്കും?

നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

ഇറാൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം; വീഡിയോ പുറത്ത്

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല