ബിടിഎസ് ഇന്ത്യയിലെത്തുമോ?ആരാധകർക്ക് സന്തോഷ വാർത്ത
ബിടിഎസ് വീണ്ടും ഒരുമിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ഇന്ത്യൻ ആരാധകർക്ക് സന്തോഷിക്കാൻ മറ്റൊന്ന് കൂടിയുണ്ട്. ബിടിഎസ് ഉൾപ്പെടെയുള്ള പ്രമുഖ കൊറിയൻ പോപ് ഗ്രൂപ്പുകളുടെ പുറകിലുള്ള കമ്പനി ഹൈബ് ഇന്ത്യയിലേക്കും വേരുറപ്പിക്കുകയാണ്. പ്രിയപ്പെട്ട ഗായകർ ഇന്ത്യയിലെത്തി പാടുന്നത് കാണാൻ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ചുരുക്കം.
ബിടിഎസ്. ടിഎക്സ്ടി, സെവെന്‍റീൻ എന്നിവയ്ക്കെല്ലാം പുറകിൽ ഹൈബ് ആണ്. യുഎസ്, തെക്കേ അമെരിക്ക, ജപ്പാൻ, ചൈന എന്നിവിടങ്ങളിലെല്ലാം ഹൈബ് വേരുറപ്പിച്ചു കഴിഞ്ഞു. 2025 ന്‍റെ മധ്യത്തോടെ ഇന്ത്യ യിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഹൈബ് പ്രഖ്യാപിച്ചു കഴിഞ്ഞു.
കെ- പോപ് ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയുടെ താത്പര്യങ്ങൾ തിരിച്ചറിയുന്നതിനുള്ള ഗവേഷണങ്ങൾ തുടരുകയാണ്. സഹകരണം ഉറപ്പാക്കിയതിനു ശേഷം ഒക്റ്റോബറോടെ മുംബൈയിൽ ലോഞ്ച് ചെയ്യാനാണ് ശ്രമമെന്ന് ഹൈബ് വക്താവ് പറയുന്നു.