വി

 
Entertainment

29 വയസ്, 342 കോടി രൂപയുടെ സ്വത്ത്! ബിടിഎസ് ‌ഗായകൻ 'വി' യുടെ ആഡംബരജീവിതം

ജൂൺ11ന് ജിമിൻ കൂടി സൈനിക സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതോടെ ബിടിഎസിന്‍റെ ആരവങ്ങൾ ഉയരും.

ബിടിഎസ് വീണ്ടും ഒന്നിക്കുന്നതിനു വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. പ്രശസ്തിയുടെ കൊടുമുടിയിൽ ‌എത്തി നിൽക്കേ അപ്രതീക്ഷിതമായി ബാൻഡ് പിരിച്ചു വിട്ടത് ആരാധകരെ അത്രയേറെ തളർത്തിയിരുന്നു. ജൂൺ 10ന് വി, ആർഎം എന്നിവർ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയതോടെ ബിടിഎസിന്‍റെ നാളുകൾക്കു വേണ്ടിയുള്ള കാത്തിരിപ്പും തുടങ്ങി. ജൂൺ11ന് ജിമിൻ കൂടി സൈനിക സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നതോടെ ബിടിഎസിന്‍റെ ആരവങ്ങൾ ഉയരും.

കിം തേയ്ഹ്യുങ് എന്ന വി ആണ് ബിടിഎസിലെ ഏറ്റവും സമ്പന്നനായ ഗായകൻ. 29 വയസ് പ്രായമുള്ളപ്പോൾ 40 മില്യൺ ഡോളറിന്‍റെ അതായത് 342 കോടി രൂപയുടെ സ്വത്തിനാണ് വി ഉടമസ്ഥനായിരിക്കുന്നത്.

സിയോളിലെ അപെൽബോം കോംപ്ലക്സിൽ 39 കോടി വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്‍റിലാണ് വിയുടെ താമസം. 3000 ചതുരശ്ര അടിയിൽ നദീതീരത്ത് നിർമിച്ചിരിക്കുന്ന വസതി 2019ലാണ് താരം സ്വന്തമാക്കിയത്. രാഷ്ട്രീയ നേതാക്കളും , വൻകിട ബിസിനസുകാരും മാത്രമാണ് ഇവിടെ താമസമുള്ളത്.

ആഡംബര കാറുകളോടുള്ള വി യുടെ പ്രേമവും പ്രസിദ്ധമാണ്. 60 ലക്ഷം രൂപ വില വരുന്ന ലക്ഷ്വറി എസ് യു വി ജെനെസിസ് ജിവി80യിലാണ് വി സഞ്ചരിച്ചിരുന്നത്.

ഫാഷനിലും വി സ്പെഷ്യലാണ്. ലക്ഷങ്ങൾ വില മതിക്കുന്ന ബ്രാൻഡഡ് ജാക്കറ്റുകളാണ് വിയുടെ അലമാരയിൽ വിശ്രമിക്കുന്നത്.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു