Vishal 
Entertainment

സെൻസർ ബോർഡ് അഴിമതി: വിശാലിന്‍റെ ആരോപണത്തിൽ സിബിഐ അന്വേഷണം

മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പ് റിലീസിനു മുൻപായി മുംബൈയിലെ സെൻസർ ബോർഡിന്‍റെ ഓഫിസിലുള്ളവർക്ക് ചിത്രത്തിന്‍റെ നിർമാതാക്കൾ 6.5 ലക്ഷം രൂപ കൈമാറിയെന്നാണ് വിശാൽ ആരോപിച്ചിരുന്നത്.

ന്യൂ ഡൽ‌ഹി: മാർക് ആന്‍റണി എന്ന ഹിന്ദി ചിത്രത്തിന്‍റെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് നടൻ വിശാൽ നടത്തിയ ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് സിബിഐ. കേസിൽ സിബിഎഫ്സി ജീവനക്കാരെയടക്കം പ്രതികളാക്കി എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

മെർലിൻ മേനഗ, ജീജ രാംദാസ്, രാജൻ എം എന്നിവരാണ് കേസിൽ പ്രതികളായ മറ്റു മൂന്നു പേർ. മാർക് ആന്‍റണിയുടെ ഹിന്ദി പതിപ്പ് റിലീസിനു മുൻപായി മുംബൈയിലെ സെൻസർ ബോർഡിന്‍റെ ഓഫിസിലുള്ളവർക്ക് ചിത്രത്തിന്‍റെ നിർമാതാക്കൾ 6.5 ലക്ഷം രൂപ കൈമാറിയെന്നാണ് വിശാൽ ആരോപിച്ചിരുന്നത്.

പണം കൈമാറിയതിന്‍റെ രേഖകളും വിശാൽ പുറത്തു വിട്ടിരുന്നു. എന്നാൽ പണം വാങ്ങിയത് സെൻസർബോർഡ് അംഗങ്ങളോ ജീവനക്കാരോ അല്ലെന്നും ഇടനിലക്കാരാണെന്നുമാണ് സെൻസർ ബോർഡ് പറയുന്നത്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരോടും വിശാൽ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്