ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: നിലപാടിൽ ഇളവ് വരുത്തി സെൻസർ ബോർഡ്

 

file image

Entertainment

ജാനകിക്ക് ഇനിഷ്യലുണ്ടെങ്കിൽ മതവികാരം വ്രണപ്പെടില്ല: സെൻസർ ബോർഡ് അയഞ്ഞു

സിനിമയുടെ പേര് വി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതിൽ പ്രശ്നമില്ലെന്നാണ് സെൻസർ ബോർഡിന്‍റെ നിലപാട്

Namitha Mohanan

കൊച്ചി: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട കേസിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്. സിനിമയിലെ കോടതി രംഗങ്ങളിൽ ക്രോസ് വിസ്താരത്തിനിടയിൽ ജാനകി എന്ന പേര് ഒഴിവാക്കണമെന്നും സിനിമയുടെ പേര് വി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് സെൻസർ ബോർഡിന്‍റെ നിലപാട്.

വി. ജാനകി എന്നോ ജാനകി വി എന്നോ ഇനിഷ്യൽ ചേർത്ത് ഉപയോഗിക്കാം. കഥാപാത്രത്തിന്‍റെ പേര് ഈ രീതിയിൽ ചേർക്കണമെന്നാണ് സെൻസർ ബോർഡിന്‍റെ നിലപാട്.

മുൻപ് സിനിമയിൽ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന 96 ഭാഗങ്ങൾ കട്ട് ചെയ്യണമെന്നും സിനിമയുടെ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ കേസില്‍ ഉച്ചയ്ക്ക് വിശദമായി വാദം കേൾക്കാമെന്ന് ജസ്റ്റിസ് നഗരേഷ് അറിയിച്ചു.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ