Kunchacko boban 
Entertainment

ഇത് 'പൊതുവാള്‍ സിനിമാറ്റിക് യൂണിവേഴ്‌സ്'; 'സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യില്‍ കൊഴുമ്മല്‍ രാജീവനായി ചാക്കോച്ചന്‍ വീണ്ടും

രാജേഷ്‌ മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്

കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ 'ന്നാ താന്‍ കേസ് കൊട്' റിലീസായത് ഓഗസ്റ്റ്‌ 11-നാണ്. ഇപ്പോഴിതാ കൃത്യം ഒരു വര്‍ഷത്തിനുശേഷം ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനാകാനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കുന്ന ബിഗ്‌ ബജറ്റ് സ്പിൻ ഓഫ് ചിത്രമായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലാണ് ചാക്കോച്ചന്‍ വീണ്ടും കൊഴുമ്മല്‍ രാജീവനായി വേഷമിടുന്നത്. സ്റ്റേറ്റ് അവാര്‍ഡിൻ്റെ മധുരത്തിനുശേഷം കുഞ്ചാക്കോ ബോബന്‍ അവാര്‍ഡ്‌ വാങ്ങിത്തന്ന അതേ വേഷമണിയുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ സുരേശൻ്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് 'സുരേശൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലൂടെ നായികാനായകന്മാരായി തിരികെയെത്തുന്നത്. രാജേഷ്‌ മാധവനും ചിത്രാ നായരുമാണ് സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമ്മാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെൻറ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിന്‍ജ, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ് - ആതിര ദിൽജിത്ത്, വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്

പ്രളയത്തിൽ ബാങ്ക് മുങ്ങി; ചെളിയിൽ കുഴഞ്ഞ് ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും

പാക് സൈന്യത്തിന്‍റെ വിശ്വസ്ഥനായ ഏജന്‍റ്, മുംബൈ ഭീകരാക്രമണത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി റാണ

മാതാപിതാക്കളും മുത്തശ്ശിയും മരിച്ചു; ഹിമാചലിലെ മിന്നൽ പ്രളയത്തെ അദ്ഭുതകരമായി അതിജീവിച്ച് പിഞ്ചുകുഞ്ഞ്