ബോക്സ് ഓഫിസിൽ ക്ലിക്കായോ 'ചത്താ പച്ച'? ആദ‍്യ ദിനം നേടിയത് എത്ര

 
Entertainment

ബോക്സ് ഓഫിസിൽ ക്ലിക്കായോ 'ചത്താ പച്ച'? ആദ‍്യ ദിനം നേടിയത് എത്ര

അർജുൻ അശോകൻ, റോഷൻ മാത‍്യു, വിശാഖ് നായർ എന്നിവർ മുഖ‍്യ വേഷം അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

Aswin AM

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം തിയെറ്ററിലെത്തിയ ആക്ഷൻ കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ, റോഷൻ മാത‍്യു, വിശാഖ് നായർ എന്നിവർ മുഖ‍്യ വേഷം അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം ആദ‍്യം ദിനം നേടിയ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.

പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ആദ‍്യ ദിനം ഇന്ത‍്യയിൽ നിന്ന് മാത്രമായി 3.9 കോടി ഗ്രോസ് നേടിയതായാണ് വിവരം. ഓവർസീസ് കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വേൾഡ് റെസ്‌ലിങ് ഷോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പശ്ചിമ കൊച്ചിയിലെ ഒരു സംഘം യുവാക്കൾ തങ്ങളുടെ നാട്ടിൽ റെസ്‌ലിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

"തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നിലുണ്ടാവണം'': തരൂരിനെ വീട്ടിലെത്തി കണ്ട് സതീശൻ

മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ പോസ്റ്ററുകൾ; മൂഡില്ലെന്ന് മുരളീധരൻ

ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി ആഭ്യന്തര മന്ത്രാലയം

ചെങ്കോട്ട സ്ഫോടനം: ഭീകരർ ആഗോള കോഫി ശൃംഖലയെ ലക്ഷ്യമിട്ടു, പദ്ധതിയിട്ടത് രാജ്യവ്യാപക ആക്രമണം

പഠനഭാരം വേണ്ട; പത്താം ക്ലാസ് സിലബസ് 25 ശതമാനം വെട്ടിക്കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്