Entertainment

'ക്രിസ്റ്റഫർ' ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്‍റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി

തിയറ്ററുകളിലെ ​ഗംഭീര റെസ്പോൺസുകൾക്ക് ശേഷം ഒടിടിയിലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്

MV Desk

അടുത്തിടെ റിലീസ് ചെയ്ത മമ്മുട്ടി ചിത്രം 'ക്രിസ്റ്റഫർ' ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി. ലോകത്തിലെ ഏറ്റവും വലിയ ലെൻസ് നിർമ്മാതാക്കളുടെ സൈറ്റാണ് 'കൂക്ക് ലെൻസ്'. ഇവരുടെ ലെൻസിൽ ഷൂട്ട് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റിലാണ് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചിത്രം 'ക്രിസ്റ്റഫർ' ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഈ ലിറ്റിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ ചിത്രമാണ് 'ക്രിസ്റ്റഫർ' എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത.

https://cookeoptics.com/life-through-our-lens/film-tv-library/

'ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ്' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ 'ക്രിസ്റ്റഫർ' ഫെബ്രുവരി 9 നാണ് തിയേറ്റർ റിലീസ് ചെയ്തത്. തിയറ്ററുകളിലെ ​ഗംഭീര റെസ്പോൺസുകൾക്ക് ശേഷം ഒടിടിയിലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഉദയകൃഷ്ണന്റെതാണ് തിരക്കഥ. 'ആർ ഡി ഇല്ല്യൂമിനേഷൻ'ന്റെ ബാനറിൽ സംവിധായകൻ ബി ഉണ്ണികൃഷ്‌ണനാണ് ചിത്രം നിർമ്മിച്ചത്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു