ഷാജി കൈലാസും ജോജു ജോർജും വരവിന്‍റെ സെറ്റിൽ.

 
Entertainment

ഷാജി കൈലാസിന്‍റെ 'വരവ്' ജൂലൈ 16ന്

ജോജു ജോർജ്, മുരളി ഗോപി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത റിയലിസ്റ്റിക് റിവഞ്ച് ത്രില്ലർ ജൂലൈ 16ന് റിലീസ് ചെയ്യും

Entertainment Desk

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജി നിർമിക്കുന്ന ഈ ചിത്രം ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

മികച്ച ആക്‌ഷൻ രംഗങ്ങളും സംഘർഷം നിറഞ്ഞ മുഹൂർത്തങ്ങളും ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളുമൊക്കെയായി എത്തുന്ന സിനിമ റിയലിസ്റ്റിക്ക് റിവഞ്ച് ത്രില്ലറാണ്. മലയാളത്തിലെ മികച്ച കൊമേഴ്സ്യൽ തിരക്കഥാകൃത്തായ എ.കെ. സാജന്‍റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളി എന്ന പോളച്ചനെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. മുരളി ഗോപി അവതരിപ്പിക്കുന്ന മേടയിൽ കോച്ച് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രമാണ്.

അർജുൻ അശോക്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിധ്യവും ഈ ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു. ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിങ് ഷമീർ മുഹമ്മദ്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ