വിസ്മയ മോഹൻലാൽ
സിജെപി സമരത്തിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം മോഹൻലാലിന്‍റെ മകളും നടിയുമായ വിസ്മയ രംഗത്തെത്തിയിരുന്നു. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് വിസ്മയ പിന്തുണ അറിയിച്ചത്. പിന്നാലെ വിസ്മയക്കെതിരേ വ്യാപക സൈബറാക്രമണമാണ് ഉണ്ടാവുന്നത്. ബിജെപിയെ പിന്തുണയ്ക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നാണ് വ്യാപക വിമർശനം ഉയരുന്നത്. മോഹൻലാൽ മകളെ പിന്തിരിയിപ്പിക്കണെമെന്നടക്കം ആവശ്യം ഉയരുന്നു.
പൃഥ്വിരാജിന്‍റെ അവസ്ഥയെന്താണെന്ന് അച്ഛനോട് ചോദിച്ചാൽ മതി പറഞ്ഞുതരും, ലാലേട്ടന്‍റെ പേരു കളഞ്ഞല്ലോ, എവിടുന്നു വന്നു പെട്ടെന്നൊരു പൗരബോധം, സിനിമ ഹിറ്റാവാൻ ഇങ്ങനെയൊക്കെ പ്രതികരിച്ചാൽ മതിയെന്ന് ആരെങ്കിലും പറഞ്ഞു തന്നോ?, എന്തായാലും മതിയായി ഇനി ഞാനും എന്‍റെ കുടുംബവും തിയെറ്ററിലേക്ക് ഇല്ല,
യുദ്ധഭൂമിയിലിതാ പുതിയ സുഡാപ്പി, മോഹന്‍ലാല്‍ മകളോട് പറയണം രാജ്യദ്രോഹികള്‍ക്കൊപ്പം ചേര്‍ന്നാല്‍ നിന്നെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ലെന്ന്, മോഹന്‍ലാല്‍ മകളെ രാജ്യദ്രോഹികളെ സപ്പോര്‍ട്ട് ചെയ്യാന്‍ വിടരുത്, രാജ്യത്ത് കലാപം നടത്തുന്നവരെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ സൂക്ഷിച്ചോ എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.
അതേസമയം വിസ്മയെ പിന്തുണച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സമരത്തെ പിന്തുണച്ചെത്തിയ മറ്റ് നടന്മാർക്കും നടിമാർക്കുമടക്കം രൂക്ഷമായ സൈബറാക്രമണമാണ് നേരിടേണ്ടി വരുന്നത്. ടോവിനോ തോമസ്, പാർവതി എന്നിവരാണ് സമരത്തെ പിന്തുണച്ചതിന്‍റെ പേരിൽ രൂക്ഷവിമർശനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്.