ഡിറ്റക്‌ടീവ് ഉജ്ജ്വലൻ, നരിവേട്ട, പോലീസ് ഡേ, മേയ് 23 റിലീസ്

 
Entertainment

ടോവിനോയും ധ്യാനും നേർക്കുനേർ: നരിവേട്ടയും ഡിറ്റക്ടീവ് ഉജ്ജ്വലനും മേയ് 23ന്

ഇതേ ദിവസം മറ്റൊരു പൊലീസ് കഥയുമായി ടിനി ടോം നായകനായി പോലീസ് ഡേയും റിലീസ് ചെയ്യും

VK SANJU

ടോവിനോ തോമസ് നായകനാകുന്ന നരിവേട്ടയും ധ്യാൻ ശ്രീനിവാസന്‍റെ ഡിറ്റക്‌ടീവ് ഉജ്ജ്വലനും മേയ് 23ന് റിലീസ് ചെയ്യുന്നു. ഇതേ ദിവസം മറ്റൊരു പൊലീസ് കഥയുമായി ടിനി ടോം നായകനായി പോലീസ് ഡേയും റിലീസ് ചെയ്യും.

അനുരാജ് മനോഹറാണ് നരിവേട്ടയുടെ സംവിധായകൻ. മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. അതിജീവനത്തിന്‍റെ ശക്തമായ പോരാട്ടമാണ് പ്രമേയം. വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എന്‍റർടൈനറായിട്ടാണ് ഈ ചിത്രത്തിന്‍റെ അവതരണമെന്ന് അണിയറ പ്രവർത്തകർ. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടന്നുമായ ചേരനും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും, വ്യക്തി ജീവിതത്തിലെയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥാ പുരോഗതി. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണു തിരക്കഥ. ഗാനങ്ങള്‍ കൈതപ്രം, സംഗീതം ജെയ്ക്ക്സ് ബിജോയ്‌.

അതേസമയം, നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - രാഹുൽ ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ, നർമവും ഉദ്വേഗവും കോർത്തിണക്കിയ തികഞ്ഞ ഹ്യൂമർ ത്രില്ലർ സിനിമയായിരിക്കും. ഒരു നാട്ടിൽ അരങ്ങേറുന്ന ദുരന്തങ്ങളുടെ ചുരുളുകൾ നിവർത്തുവാനെത്തുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കഥാപാത്രത്തെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. സിജു വിൽസനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായക് ശശിക്കുവാറിന്‍റെ ഗാനങ്ങൾക്ക് ആർ.സി. സംഗീതം പകർന്നിരിക്കുന്നു.

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്കരണമാണ് ടിനി ടോം നായകനാകുന്ന പോലീസ് ഡേ എന്ന ചിത്രം. നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവാധാനം ചെയ്യുന്നു. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തിന്‍റെ ചുരുളുകൾ നിവർത്തുന്ന സസ്പെൻസ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. നന്ദു, അൻസിബ, ധർമജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. മനോജ് ഐ.ജി.യുടേതാണ് തിരക്കഥ.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചെന്ന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച പ്രതികളെ പിടിച്ചു; പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

യോഗിക്ക് നേരെ പാഞ്ഞടുത്ത് പശു: ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 150 ഓളം വിമാനങ്ങൾ റദ്ദാക്കി

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം